പന്തളം: അപകടങ്ങൾ പതിവായ അച്ചൻകോവിലാറ്റിൽ അപായ സൂചന ബോർഡുകൾ ഇതുവരെ സ്ഥാപിച്ചില്ലെന്ന് പരാതി. കഴിഞ്ഞദിവസം ഇവിടെ നീന്തൽ അറിയാത്ത വിദ്യാർഥി മുങ്ങി മരിച്ചിരുന്നു. മണൽവാരിയുണ്ടായ വലിയ ആഴങ്ങളിലും ഒഴുക്കിലുംപെട്ടാൽ തിരിച്ചുകയറുക ബുദ്ധിമുട്ടാണ്. അച്ചൻകോവിലാറ്റിൽ അപകട സാധ്യത കാണിച്ച് പൊലീസും റിപ്പോർട്ട് നൽകിയതാണ്.
വ്യാഴാഴ്ച അച്ചൻകോവിലിൽ കുളിക്കാനെത്തിയ പ്ലസ് ടു വിദ്യാർഥി കുളനട കൈപ്പുഴ സ്വദേശി ഗീവർഗീസ് (17) വ്യാഴാഴ്ച ഒഴുക്കിൽപെട്ട് മരിച്ചിരുന്നു. അപകടം നടന്ന കടവിന് സമീപത്താണ് വെള്ളിയാഴ്ച വൈകീട്ട് കാരക്കാട് സ്വദേശി കമൽ എസ്. നായരും മരിച്ചത്. ഇരുവരും സുഹൃത്തുക്കളോടൊപ്പമാണ് കടവിലെത്തിയത്. വെള്ളിയാഴ്ച കടവിലെത്തിയ നാലംഗ സംഘവും ആഴംകുറഞ്ഞ സ്ഥലത്താണ് കുളിക്കാനിറങ്ങിയത്.
കുളികഴിഞ്ഞു കയറിയ കമൽ എസ്. നായർ മണൽത്തിട്ട കാണാൻ പുഴയോരത്തുകൂടി പോകവെ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. നീന്തൽ വശമില്ലാത്ത പലരും ഈ പ്രദേശത്ത് കുളിക്കാൻ എത്താറുണ്ട്. പുഴയില്‍ ആഴം കൂടുതലായതിനാൽ വെള്ളത്തില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകാറുണ്ടെന്നും പരിസരവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.