പന്തളം: തോടുകളിൽ മാലിന്യം കൂന്നുകൂടി. മഴക്കാലപൂർവ ശുചീകരണ പ്രവൃത്തികളുടെ ഭാഗമായി തോടുകൾ, കൈത്തോടുകൾ, എന്നിവയിലെ മാലിന്യവും നീരൊഴുക്കിന് തടസ്സമായ കാടും നീക്കി ആഴം വർധിപ്പിക്കാതിരുന്നതാണ് കാരണം. കടയ്ക്കാട് മാവരപ്പാറ നിന്ന് ആരംഭിച്ച നഗരമധ്യത്തിലൂടെ ഒഴുകുന്ന പ്രധാന തോടായ കുറുന്തോട്ടയും പാലത്തിന് അടിയിൽ മാലിന്യം കെട്ടിക്കിടക്കുകയാണ്.
ഇവിടെ ചളിയും മാലിന്യവും നിറഞ്ഞ് ഒഴുക്ക് നിലച്ചു. കാലങ്ങളായുള്ള വിവിധതരം മാലിന്യമാണ് കെട്ടിക്കിടക്കുന്നത്. ചില സ്ഥലങ്ങളിൽ കല്ല് കെട്ടിയതല്ലാതെ മാലിന്യം നീക്കുകയോ ആഴം വർധിപ്പിക്കുകയോ ചെയ്തില്ല. വീതിയുള്ള സ്ഥലങ്ങളിൽ സംരക്ഷണവും ശുചീകരണവും നടത്തുന്നില്ല. കൊതുക്, സാംക്രമിക രോഗങ്ങൾ എന്നിവയുടെ ഭീഷണിയിലാണെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.