പന്തളം: പന്തളം നഗരസഭ ഓഫിസിനരികിൽനിന്ന് തേക്ക് ലേലത്തിലെടുത്ത് മുറിച്ചുമാറ്റിയപ്പോൾ കേടായെന്ന് കണ്ടതിനെത്തുടർന്ന് നഗരസഭക്കുമുന്നിൽ ഉപേക്ഷിച്ചു. നഗരസഭ കെട്ടിടത്തിന് വേരിറങ്ങി ബലക്ഷയം ഉണ്ടെന്ന് കണ്ടതിനെത്തുടർന്നാണ് തേക്കുമരം ലേലത്തിന് വെച്ചത്. വനംവകുപ്പിന്റെ നിർദേശപ്രകാരം 2.70 ലക്ഷം രൂപ ലേലത്തുക കെട്ടിവെച്ച് അടൂർ തുവയൂർ സ്വദേശി രാജുവാണ് ഏറ്റെടുത്തത്.
ഞായറാഴ്ച രാവിലെ യന്ത്രസഹായത്തോടെ മുറിച്ചുമാറ്റിയെങ്കിലും ഉൾഭാഗം പൂർണമായും ഉപയോഗശൂന്യമായിരുന്നു. തുടർന്ന് മരം നഗരസഭക്ക് മുന്നിൽ ഉപേക്ഷിച്ചു. കെട്ടിവെച്ച ലേലത്തുകയും ചെലവായ തുകയും തിരികെനൽകണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.