പന്തളം: മഴയിൽ പന്തളത്ത് വീട് തകർന്നു. വയോധികയും മകനും രക്ഷപ്പെട്ടു. പന്തളം കടക്കാട് ഗവ. എൽ.പി സ്കൂളിൽ സമീപം തോന്നല്ലൂർ പള്ളികിഴക്കേതിൽ ഐഷാബീവിയുടെ (82) വീടാണ് മഴയിൽ വീണത്.
വ്യാഴാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. കട്ടിൽ കിടക്കുകയായിരുന്ന ഐഷാ ബീവി അടുത്ത മുറിയിലേക്ക് മാറിയ ഉടൻ ചുമര് ഇടിഞ്ഞ് കട്ടിലിലേക്ക് വീഴുകയായിരുന്നു. സംഭവ സമയം വീട്ടിൽ ശാരീരിക അസ്വസ്ഥതയുള്ള മകൻ താജുദീനും ഉണ്ടായിരുന്നു.
വീട് പൂർണമായും വാസയോഗ്യമല്ലാതായി. സംഭവമറിഞ്ഞ് കുരമ്പാല വില്ലേജ് ഓഫിസർ കിരൺ മോഹൻ, നഗരസഭാ സെക്രട്ടറി ഇ.വി അനിത, നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ്, നഗരസഭ കൗൺസിലർമാരായ എച്ച്. സക്കീർ, ഷെഫിൻ റെജീബ് ഖാൻ, എന്നിവരും എത്തിയിരുന്നു. കുടുംബത്തെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കാനും തീരുമാനിച്ചു.
പന്തളം : കനത്ത മഴയിൽ തകർന്നുവീണ വീട്ടിൽ നിന്നും വയോധിക രക്ഷപ്പെട്ടത് തലനാഴികയ്ക്ക്, വ്യാഴാഴ്ച രാവിലെ 11.30യുടെ ശക്തമായ മഴയിൽ പന്തളം കടയക്കാട് ഗവൺമെൻറ് എൽ.പി സ്കൂളിലെ സമീപം തോന്നല്ലൂർ, പള്ളി കിഴക്കേതിൽ ഐഷാ ബീവി (82) അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാഴികയ്ക്ക് യാണ്.
മഴ ശക്തിപ്പെട്ടപ്പോൾ കിടന്നുറങ്ങുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ കട്ടിൽ നിന്നും എഴുന്നേറ്റ് തൊട്ടടുത്ത മുറിയിലേക്ക് പോകുമ്പോൾ തന്നെ ശക്തമായ മുഴക്കത്തോടെ ഐ ഷാ ബീവി കടന്ന കട്ടിലിന്റെ മുകളിലേക്ക് വീടിന്റെ ചുമര് ഇടിഞ്ഞു വീഴുകയായിരുന്നു.
വാർധക്യത്തിൽ അവശയായ ഐഷാബീവിയും ശാരീരിക അസ്വസ്ഥതയുള്ള മകൻ താജുദ്ദീനും അപകട സമയം മുറിയിൽ ഉണ്ടായിരുന്നു ഇരുവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. താജുദ്ദീന്റെ ഭാര്യ ബിജി മകൻ ആസിഫ്, ഐഷ ബീവിയുടെ മറ്റൊരു മകൻ ബഷീർ റാവുത്തർ എന്നിവരാണ് ഇവിടെ താമസിച്ചു വരുന്നത്. വീട് പൂർണമായും അപകടാവസ്ഥയിലാണ്.
ചുമരുകൾ ഇടിഞ്ഞുവീണതോടെ താമസ യോഗ്യമല്ലാതായി , സംഭവം അറിഞ്ഞ നഗരസഭ ചെയർപേഴ്സണൽ സുശീല സന്തോഷ്, നഗരസഭാ സെക്രട്ടറി ഇ.വി അനിത, കൗൺസിൽമാരായ എച്ച് .സക്കീർ, ഷെഫിൻ റജിബ് ഖാൻ അടക്കമുള്ള ജനപ്രതികളും വീട്ടിലെത്തിയിരുന്നു. വീട്ടിലുള്ളവരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.