കെട്ടിട നിർമാണത്തിൽ ക്രമക്കേട്​: പന്തളം നഗരസഭയിൽ വിജിലൻസ് പരിശോധന

പ​ന്ത​ളം: ന​ഗ​ര​സ​ഭ​യി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന. അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നെ​തി​രെ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക്​ 12 മ​ണി​യോ​ടെ ന​ഗ​ര​സ​ഭ​യി​ലെ​ത്തി​യ വി​ജി​ല​ൻ​സ് പ​ത്ത​നം​തി​ട്ട ഇ​ൻ​സ്പെ​ക്ട​ർ എ​സ്. അ​ഷ്റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എം.​സി റോ​ഡി​ൽ പ​ന്ത​ളം പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തെ സം​ബ​ന്ധി​ച്ചാ​ണ്​ പ​രാ​തി ല​ഭി​ച്ച​ത്.

ഗ്രൗ​ണ്ട് ഫ്ലോ​റി​ലെ നാ​ലു മു​റി​ക​ളും മു​ക​ളി​ൽ ഒ​രു​മു​റി നി​ർ​മി​ക്കാ​നും മാ​ത്ര​മാ​യി​രു​ന്നു അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ, മൂ​ന്നു​നി​ല കെ​ട്ടി​ട​മാ​ണ് ഇ​വി​ടെ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. നി​ർ​മാ​ണ​ത്തി​ലെ വീ​ഴ്ച ക​ണ്ടെ​ത്തി​യ വി​ജി​ല​ൻ​സ് വി​ഭാ​ഗം കെ​ട്ടി​ട​ത്തി​ന്‍റെ പ്ലാ​നും ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും ഹാ​ജ​രാ​ക്കാ​ൻ എ​ൻ​ജി​നീ​യ​ർ വി​ഭാ​ഗ​ത്തി​ന് നി​ർ​ദേ​ശ​വും ന​ൽ​കി. വി​ജി​ല​ൻ​സ് എ​സ്.​ഐ​മാ​രാ​യ ഹ​രി​ലാ​ൽ, രാ​ജേ​ഷ് ,സി.​പി.​ഒ കി​ര​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Irregularity in building construction: Vigilance inspection in Pandalam Municipal Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.