പന്തളം: പന്തളം മാർക്കറ്റിൽ ബുധനാഴ്ച രാത്രി തീപിടിത്തം. രണ്ടു കടകൾ പൂർണമായി കത്തി നശിച്ചു. പന്തളം ചന്തയിലെ ഫിഷ് മാർക്കറ്റിനോട് ചേർന്ന കടകൾക്കാണ് രാത്രി 9.30ഓടെ തീപിടിച്ചത്.
ഓടിക്കൂടിയ ആളുകൾ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ അടൂരിൽ നിന്നെത്തിയ ഒരു യൂനിറ്റ് ഫയർഫോഴ്സ് സംഘമാണ് അണച്ചത്. ഹരിത കർമ സേന പ്ലാസ്റ്റിക് സൂക്ഷിച്ചിരുന്ന സ്റ്റാൾ ആണ് കത്തി നശിച്ചത്. സംഭവത്തിെൻറ പിന്നിൽ ബി.ജെ.പി ആണെന്ന് സി.പി.എം ആരോപിച്ചു.
ചന്ത കോൺട്രാക്ട് എടുത്ത് ആളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.എം കൗൺസിലർമാരും പ്രവർത്തകരും പന്തളത്ത് രാത്രി പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ദിവസം ഹരിത കർമ സേന പ്രവർത്തകരെ മാലിന്യം തരംതിരിക്കുന്നതിടെ ബി.ജെ.പി കൗൺസിലർമാർ അധിക്ഷേപിച്ചത് ഏറെ വിവാദമായിരുന്നു. ഹരിത കർമ സേനയും, ഡി.വൈ.എഫ്.ഐയും നഗരസഭ ഉപരോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.