പ​ന്ത​ളം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡ്​ റോ​ഡി​ലെ മാ​വി​ൽ വ​ല വി​രി​ക്കാ​നു​ള്ള ശ്ര​മം

ദേശാടനക്കിളികളെ പേടിച്ച്​ വലവിരിച്ച്​ പന്തളം

പന്തളം: ദേശാടനക്കിളികളെ പേടിച്ച് മരങ്ങളിൽ വലവിരിച്ച് പന്തളം നഗരസഭ ഒന്നാംഘട്ടം പൂർത്തീകരണത്തിലേക്ക് അടുക്കുന്നു. ദേശാടനക്കിളികൾ കൂടുകൂട്ടുന്നത് തടയാനാണ് പന്തളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് റോഡിലെ മാവുകളിൽ വലയിടുന്നത്. കഴിഞ്ഞ ഞായറാഴ്ച വലയിടാൻ ശ്രമിച്ചെങ്കിലും മാവി‍െൻറ മുറിച്ചുമാറ്റിയ ശിഖരത്തിൽ ഉടക്കിയതോടെ മുടങ്ങി. ഞായറാഴ്ച രാവിലെ ഏഴിന് തുടങ്ങിയ വലയിടൽ നടപടികൾ രാത്രി വൈകിയാണ് അവസാനിച്ചത്.

പൂർത്തിയാകാത്ത സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ ദൗത്യം തുടരും. ദേശാടനക്കിളികളുടെ കാഷ്ഠം വീഴുന്നതിനാൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങളും യാത്രക്കാരും ഏറെ ബുദ്ധിമുട്ടായിരുന്നു. ഒരു മാവിൽ മാത്രം 300 കിലോ വലയാണ് വിരിക്കുന്നത്. 1.35 ലക്ഷം രൂപയാണ് ചെലവായത്. പണിക്കൂലിയായി 50,000 രൂപയും. വലയിടാനായി വൈദ്യുതി ലൈൻ ഓഫാക്കുന്നതിൽ വ്യാപാരികൾ പ്രതിഷേധത്തിലാണ്.

രണ്ട് ഘട്ടമായാണ് വല വിരിക്കുന്നത്. നഗരസഭ ചെയർപേഴ്‌സൻ സുശീല സന്തോഷ്, വൈസ് ചെയർപേഴ്‌സൻ യു. രമ്യ, നഗരസഭ സെക്രട്ടറി അനിത ഇ.വി, ഹെൽത്ത് ഇൻസ്പെക്ടർ, കൗൺസിലർമാരായ ബെന്നി മാത്യു, രാധ വിജയകുമാർ, രശ്മി രാജീവ്, കെ. സീന, സൂര്യ എസ്. നായർ, മഞ്ജുഷ സുമേഷ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Pandalam Municipal Corporation has put nets on trees for migratory birds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.