പന്തളം: നഗരസഭ 12ാം വാർഡിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ അംഗീകരിച്ച രേഖ വ്യാജമല്ലെന്ന് നഗരസഭയിലെ കൗൺസിലർ കെ.വി. പ്രഭ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന കൗൺസിലിൽ ചെയർപേഴ്സൻ സുശീല സന്തോഷാണ് പ്രഭ വ്യാജരേഖ ചമച്ചതായി കൗൺസിലിനെ അറിയിച്ചത്. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന വാർഡിലെ കുറ്റിപ്പാലവിള, മലമുകളിൽ പട്ടികജാതി കോളനിയിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതി നിയമപരമായി നഗരസഭ കമ്മിറ്റിയുടെ അംഗീകാരത്തോടുകൂടിയാണ് നടപ്പാക്കിയത്. കഴിഞ്ഞ മാസം കുറ്റിപ്പാലവിള കൂടിവെള്ള പദ്ധതി പൂർത്തീകരിച്ച് നാടിനെ സമർപ്പിച്ചിരുന്നു.
മലമുകളിൽ കുടിവെള്ള പദ്ധതിയുടെ പൂർത്തീകരണം അവസാനഘട്ടത്തിലാണ്. എല്ലാ ജനങ്ങൾക്കുംകൂടി വെള്ളമെത്തിക്കാൻ പ്രഷർ പമ്പ്കൂടി വേണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. ഇതിനായി നഗരസഭ പൊകുമാരാമത്ത് സ്ഥിരംസമിതിയിൽ ലെറ്റർ പാഡിൽ കത്ത് വെക്കുകയും പാസാക്കി ജനറൽ കമ്മിറ്റിയിൽ അവതരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനത് ഫണ്ട് ഏകദേശം 30 ലക്ഷത്തിൽപരം രൂപ നഗരസഭയിൽ ഉള്ളപ്പോൾ കറന്റ് കണക്ഷനും പ്രഷർ പമ്പിനുവേണ്ട 15,000 രൂപ അനുവദിക്കാനാണ് ആവശ്യപ്പെട്ടത്.
വൈസ് ചെയർമാന്റെ അധ്യക്ഷതയിൽ മുമ്പ് ചേർന്ന കമ്മിറ്റിയിൽ അപേക്ഷ നൽകിയപ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും വിയോജനം രേഖപ്പെടുത്തിയിരുന്നില്ല. സെക്രട്ടറി ഇൻചാർജും തടസ്സവാദങ്ങൾ പറഞ്ഞില്ല. കമ്മിറ്റി തീരുമാനം നഗരസഭ സെക്രട്ടറി രേഖാമൂലം തന്നിട്ടുള്ളതാണ്. തലമലമുറകളായി കൂടിവെള്ളക്ഷാമമുള്ള മലമുകളിൽ ജനങ്ങൾക്ക് കൂടി വെള്ളമെത്തിക്കുന്നതിൽ ഏതിരെ നിൽക്കുകയും വിവാദം സൃഷ്ടിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും വ്യാജരേഖ ചമച്ചെന്ന ആരോപണത്തിൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.