പന്തളം: കാൽനടക്കാരെ തെരുവുനായ്ക്കൾ ഓടിച്ചുകടിച്ചു. വ്യാഴാഴ്ച രാവിലെ 9.30ഓടെ നഗരസഭക്ക് സമീപവും മാലിന്യസംസ്കരണ പ്ലാന്‍റിന് അടുത്തുമാണ് തെരുവുനായ് വിളയാട്ടമുണ്ടായത്.നഗരസഭ ശുചീകരണ തൊഴിലാളി വിമല ജനാർദനനാണ് (47) ആദ്യം കടിയേറ്റത്. ഖരമാലിന്യ സംസ്കരണ പ്ലാന്‍റിന് സമീപംവെച്ചായിരുന്നു ആക്രമണം.
ഗുരുതര പരിക്കേറ്റ ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് സബ് ട്രഷറിയുടെ പരിസരത്ത് പലരെയും നായ്ക്കൾ ആക്രമിച്ചതായും പറയപ്പെടുന്നു.കഴിഞ്ഞ ദിവസം കുളനടയിൽ വീട്ടുമുറ്റത്തുനിന്ന് വയോധികനെ നായ് കടിച്ചിരുന്നു. പന്തളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമാണ്.
പേവിഷബാധക്ക് പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ കുത്തിവെപ്പിന് സൗകര്യമില്ല.കടിയേറ്റവരെ 10 കിലോമീറ്റർ അപ്പുറമുള്ള അടൂർ ഗവ. ആശുപത്രിയിൽ കൊണ്ടുപോകേണ്ട അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.