ശബരിമല: പത്തനംതിട്ട ജില്ലയെയും ശബരിമലയെയും ഒരു പോലെ സ്നേഹിച്ച വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടി. ഒന്നാം ഉമ്മൻ ചാണ്ടി സര്‍ക്കാറിന്റെ കാലത്താണ് ശബരിമലയ്ക്കായി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തിയത്.
പമ്പ പരിരക്ഷണ സമിതി ജനറല്‍ സെക്രട്ടറിയായിരുന്ന എന്‍.കെ. സുകുമാരന്‍ നായര്‍ മുന്നോട്ടുെവച്ച നിലയ്ക്കല്‍ ബേസ് ക്യാമ്പ് പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞു. കൂടാതെ ശബരിമലയുമായി ബന്ധപ്പെട്ട നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനും ഉമ്മന്‍ ചാണ്ടി ശ്രമിച്ചു.
അതിരൂക്ഷമായ മാലിന്യ പ്രശ്നം മൂലം ഇടത്താവളമായ പമ്പയും പമ്പ നദിയും ഏറെ പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കാലത്താണ് നിലയ്ക്കല്‍ മേഖലയെ ശബരിമലയുടെ ബേസ് ക്യാമ്പാക്കാന്‍ ഉമ്മന്‍ ചാണ്ടി നടപടി സ്വീകരിച്ചത്. 1982 മുതല്‍ ഫാമിങ് കോർപറേഷന്റെ ഉടമസ്ഥതയില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 110 ഹെക്ടര്‍ (270 ഏക്കര്‍) വരുന്ന നിലയ്ക്കല്‍ തോട്ടത്തെ ദേവസ്വം ബോര്‍ഡിന് കൈമാറാനുള്ള നിർദേശത്തിന് പ്രഥമ പരിഗണന നല്കി നടപടിയുമായി മുന്നോട്ടുപോകാന്‍ ഉമ്മൻ ചാണ്ടി ശ്രമമാരംഭിച്ചു. നിലയ്ക്കലിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഒരേസമയം 4,000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.