പന്തളം: പന്തളത്തെ ഹോട്ടലുകളിൽനിന്ന് വീണ്ടും പഴയ ഭക്ഷണം പിടിച്ചെടുത്തു. എം.സി റോഡിൽ കുരമ്പാല ജങ്ഷൻ മുതല്‍ മെഡിക്കല്‍ മിഷന് ജങ്ഷൻ വരെയുള്ള ഹോട്ടലുകളില്‍നിന്ന് പഴകിയതും, ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാര സാധനങ്ങളാണ് നഗരസഭ ആരോഗ്യവിഭാഗം പിടിച്ചത്.
പല ഹോട്ടലുകളിലും ആഴ്ചകളോളം പഴക്കമുള്ള ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. കുരമ്പാല ലക്ഷ്മി, കുരമ്പാല വേല്‍മുരുക, ഗോള്‍ഡന്‍ ലീഫ് റസ്റ്റാറന്റ്, ഹോട്ടല്‍ ആൻഡ് റസ്റ്റാറന്റ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
പരിശോധനക്ക് ക്ലീന്‍ സിറ്റി മാനേജര്‍ എൽ. സലീം, ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്പെക്ടർമാരായ എ. സുജിത തമ്പി, ധന്യ മോഹന്‍, എ. ഷെഹന നേതൃത്വം നൽകി. ഉത്സവകാലമായതിനാല്‍ പരിശോധന തുടരുമെന്ന് നഗരസഭ സെക്രട്ടറി ഇ.വി. അനിത അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.