പന്തളം: പന്തളത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന. മെഡിക്കൽ മിഷൻ സമീപത്തെ ഹോട്ടലിൽനിന്ന് ഒരാഴ്ച പഴക്കമുള്ള ഇറച്ചി പിടിച്ചെടുത്തു.
പന്തളം നഗരസഭ ആരോഗ്യവിഭാഗം നഗരസഭയിലെ വിവിധ ഹോട്ടലുകളിൽ ബുധനാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മൂന്ന് ഹോട്ടൽ അടച്ചുപൂട്ടാൻ നോട്ടീസ് നൽകി. ചൊവ്വാഴ്ച ‘മാധ്യമ’ത്തിൽ പന്തളത്ത് പഴകിയ ഭക്ഷണങ്ങൾ യഥേഷ്ടം വിളമ്പുന്നത് സംബന്ധിച്ച് വാർത്ത നൽകിയിരുന്നു. എന്നാൽ, പരിശോധന നടത്തിയ ഉദ്യോഗസ്ഥർ ആരോപണ വിധേയമായ സ്ഥാപനങ്ങളിൽ കയറിയില്ലെന്നും ആക്ഷേപമുണ്ട്.
മെഡിക്കൽ മിഷൻ ജങ്ഷന് സമീപത്തെ പേസ്ട്രി വേൾഡ് എന്ന ഹോട്ടലിൽനിന്ന് പഴകിയ ചിക്കൻ അൽ ഫാം, ഗോബി മഞ്ചൂരിയൻ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.
പരിശോധനക്ക് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പുഷ്പ കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ധന്യ, ഷഹന എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും വൃത്തിഹീനമായി പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കെതിരെ അടച്ചുപൂട്ടൽ ഉൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.