പന്തളം: അമിത വേഗത്തിൽ വന്ന ബൈക്ക് സ്കൂൾ മുറ്റത്തെ സീബ്രാലൈൻ മുറിച്ചുകടക്കുമ്പോൾ സഹോദരികളായ വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പിച്ചു. എം.സി റോഡിൽ കുളനട, മാന്തുക ഗവ.യു.പി.എസ് സ്കൂൾ വിദ്യാർഥിനികളെയാണ് ഇടിച്ചുതെറിപ്പിച്ചത്.
സ്കൂൾ മുറ്റത്ത് ഉണ്ടായിരുന്ന ഹോം ഗാർഡ് കൈകാണിച്ചിട്ടും അമിത വേഗത്തിൽ വന്ന ബൈക്ക് വിദ്യാർഥികളെ ഇടിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ 9.15നായിരുന്നു അപകടം. മാന്തുക ഗവ. യു.പി.എസ് സ്കൂളിലെ ഒന്നാം ക്ലാസ്, ആറാം ക്ലാസ് വിദ്യാർഥികളായ സഹോദരികൾക്കാണ് പരിക്കേറ്റത്.
കുളനട, ചരുവ് പറമ്പിൽ ജിമ്മി ജോണിന്റെ മക്കളായ അലോന എസ്. ജിമ്മി (11),അലീഷ എസ്. ജിമ്മി (6) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്.
ഇവരെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് ഓടിച്ച പുനലൂർ സ്വദേശികളായ രണ്ടുപേർക്കും പരിക്കുണ്ട്. ഇവരെ ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗത്തിൽ ബൈക്ക് ഓടിച്ചതിന് പന്തളം പൊലീസ് ബൈക്ക് യാത്രക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്. എം.സി റോഡിൽ മാന്തുക ഒന്നാം പുഞ്ചക്ക് സമീപത്തെ വളവിൽ അപകടങ്ങൾ വർധിക്കുമ്പോഴും പരിഹാരം ഇനിയും അകലെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.