Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightബൈക്ക് വിദ്യാർഥിനികളെ...

ബൈക്ക് വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പിച്ചു

text_fields
bookmark_border
bike hit
cancel
camera_alt

1. അ​ലോ​ന എ​സ്. ജി​മ്മി, അ​ലീ​ഷ എ​സ്. ജി​മ്മി 2. അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​തി​ന്റെ തൊ​ട്ടു​മു​മ്പ് സീ​ബ്രാ​ലൈ​നിൽ നി​ൽ​ക്കു​ന്ന വിദ്യാർഥിനികൾ (സി​സി​ടി​വി പ​തി​ഞ്ഞ ചി​ത്രം)

പ​ന്ത​ളം: അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന ബൈ​ക്ക് സ്കൂ​ൾ മു​റ്റ​ത്തെ സീ​ബ്രാ​ലൈ​ൻ മു​റി​ച്ചു​ക​ട​ക്കു​മ്പോ​ൾ സ​ഹോ​ദ​രി​ക​ളാ​യ വി​ദ്യാ​ർ​ഥി​നി​ക​ളെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. എം.​സി റോ​ഡി​ൽ കു​ള​ന​ട, മാ​ന്തു​ക ഗ​വ.​യു.​പി.​എ​സ്‌ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ​യാ​ണ് ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്.

സ്കൂ​ൾ മു​റ്റ​ത്ത് ഉ​ണ്ടാ​യി​രു​ന്ന ഹോം ​ഗാ​ർ​ഡ് കൈ​കാ​ണി​ച്ചി​ട്ടും അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന ബൈ​ക്ക് വി​ദ്യാ​ർ​ഥി​ക​ളെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ 9.15നാ​യി​രു​ന്നു അ​പ​ക​ടം. മാ​ന്തു​ക ഗ​വ. യു.​പി.​എ​സ് സ്കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ്, ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ഹോ​ദ​രി​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

കു​ള​ന​ട, ച​രു​വ് പ​റ​മ്പി​ൽ ജി​മ്മി ജോ​ണി​ന്റെ മ​ക്ക​ളാ​യ അ​ലോ​ന എ​സ്. ജി​മ്മി (11),അ​ലീ​ഷ എ​സ്. ജി​മ്മി (6) എ​ന്നി​വ​ർ​ക്കാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ ചെ​ങ്ങ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബൈ​ക്ക് ഓ​ടി​ച്ച പു​ന​ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ​ക്കും പ​രി​ക്കു​ണ്ട്. ഇ​വ​രെ ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​മി​ത വേ​ഗ​ത്തി​ൽ ബൈ​ക്ക് ഓ​ടി​ച്ച​തി​ന് പ​ന്ത​ളം പൊ​ലീ​സ് ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. എം.​സി റോ​ഡി​ൽ മാ​ന്തു​ക ഒ​ന്നാം പു​ഞ്ച​ക്ക്​ സ​മീ​പ​ത്തെ വ​ള​വി​ൽ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​മ്പോ​ഴും പ​രി​ഹാ​രം ഇ​നി​യും അ​ക​ലെ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsbike hit
News Summary - The bike hit the students
Next Story