പന്തളം: ആളുമാറി സംസ്കരിച്ച മൃതദേഹം മലയാളിയുടേതല്ലെന്ന നിഗമനത്തിൽ പൊലീസ്. പന്തളം പൂഴിയ്ക്കാട് വിളയിൽ കിഴക്കേതിൽ സക്കായി എന്ന വി.കെ. സാബുവിേൻറതെന്ന് കരുതി സംസ്കരിച്ചത് ഝാർഖണ്ഡ് സ്വദേശിയുടെ മൃതദേഹമാണെന്നാണ് പൊലീസിെൻറ പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സക്കായി എന്ന സാബു മരിച്ചില്ലെന്ന് പൊലീസ് അറിയുന്നത്.
പാലായിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത് സാബുവാണെന്ന് ബന്ധുക്കൾ ഉറപ്പ് നൽകിയതിനെ തുടർന്ന് കുടശ്ശനാട് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി കല്ലറയിൽ മൃതദേഹം സംസ്കരിച്ചു. മൃതദേഹം പുറത്തെടുക്കുന്നത് സംബന്ധിച്ച് പള്ളി ഭാരവാഹികളും ഇടവക വികാരിമാരുമായി പ്രാഥമിക ചർച്ചകൾ നടത്തി.
പൊലീസുമായി ബന്ധപ്പെട്ട നിയമപരമായ നടപടിക്ക് ശേഷമാകും കല്ലറ പൊളിക്കുക. പള്ളിയിൽ കല്ലറയിൽ മൃതദേഹം അടക്കം ചെയ്തിൽ വീഴ്ച വന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പള്ളി അധികൃതർ ജില്ല പൊലീസ് ചീഫിനും പന്തളം സി.ഐക്കും പരാതി നൽകി. കഴിഞ്ഞ ഡിസംബറിൽ പാലായിൽ മരിച്ച യുവാവിനെ കുടശ്ശനാട് പള്ളിയിലാണ് മതാചാരപ്രകാരം സംസ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.