പന്തളം: നഗരസഭ രണ്ടാം വാർഡിൽ മുടിയൂർക്കോണം രമ്യാ ഭവനിൽ (ദൈവത്തും വീട്) യശോധരന്റെ വീട്ടിലെ കിണറ്റിലെ വെള്ളത്തിന് തിങ്കളാഴ്ച മുതൽ നിറം മാറ്റം. രാവിലെ വെള്ളം കോരിയപ്പോൾ ചുണ്ണാമ്പു കലക്കിയതുപോലെയുള്ള വെള്ളം കണ്ടാണ് ശ്രദ്ധിച്ചത്. തുടർന്ന് ആശ വർക്കറെയും ഫാമിലി ഹെൽത്ത് സെൻററിലും പന്തളം നഗരസഭയിലും വീട്ടുടമ വിവരമറിയിക്കുകയായിരുന്നു. വെള്ളം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.