പന്തളം: വ്യാപാരസ്ഥാപനങ്ങളിൽനിന്ന് പണം മോഷ്ടിച്ച കേസിലെ പ്രതി ഒരു മാസത്തിനുശേഷം പിടിയിൽ. പാലാ കടയംഭാഗം ഉറുമ്പിൽ ഹൗസിൽ ബാബുവിനെയാണ് (59) പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്.
മോഷണം നടന്ന സ്ഥലത്തുനിന്ന് ശാസ്ത്രീയ പരിശോധനയിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പന്തളം എൻ.എസ്.എസ് കോളജിനു സമീപത്തെ ദന്താശുപത്രി, കമ്പ്യൂട്ടർ സെന്റർ, നിർമാണക്കമ്പനി ഓഫിസ് എന്നിവിടങ്ങളിൽനിന്നായി 18,000 രൂപയാണ് മോഷ്ടിച്ചത്. ഡിസംബർ 17ന് രാത്രി ദന്താശുപത്രിയുടെ കതക് തകർത്താണ് അകത്തുകടന്നത്. കഴിഞ്ഞ ദിവസം തിരുവല്ലയിൽനിന്നാണ് ബാബുവിനെ പിടികൂടിയത്. കാഞ്ഞിരപ്പള്ളി, ചിങ്ങവനം, പാലാ, കോട്ടയം സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കേസുണ്ട്. ജില്ല പൊലീസ് മേധാവി സ്വപ്നിൽ എം. മഹാജന്റെ നിർദേശപ്രകാരം എസ്.എച്ച്.ഒ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
കെ.എസ്.ആർ.ടി.സി ബസിൽ സ്റ്റാൻഡിലെത്തിയ ശേഷം റോഡരികിലൂടെ നടന്ന് സൗകര്യപ്രദമായ വീടുകളും കടകളും കണ്ടെത്തി മോഷണം നടത്തി പാലായിലേക്ക് മടങ്ങുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.