അ​രു​ൺ

ചികിത്സ വൈകിയെന്ന്; ഡോക്ടറെ കൈയേറ്റം ചെയ്ത യുവാവ്​ അറസ്റ്റിൽ

പ​ന്ത​ളം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ അ​ഞ്ചു വ​യ​സ്സു​കാ​ര​നാ​യ മ​ക​ന്‍റെ ചി​കി​ത്സ വൈ​കി​യെ​ന്ന് ആ​രോ​പി​ച്ച് യു​വാ​വ് ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്തു. സം​ഭ​വ​ത്തി​ൽ കു​ള​ന​ട മാ​ന്തു​ക അ​രു​ൺ നി​വാ​സി​ൽ അ​രു​ണാ​ണ്​ (42) അ​റ​സ്റ്റി​ലാ​യ​ത്.

കാ​റും പി​ക്അ​പ്​ വാ​നും കൂ​ട്ടി​യി​ടി​ച്ച് അ​രു​ണി​ന്‍റെ മ​ക​ൻ അ​മ​ര്‍ജി​ത്തി​ന്​​ പ​രി​ക്കേ​റ്റി​രു​ന്നു. അ​മ​ര്‍ജി​ത്തു​മാ​യി പ​ന്ത​ളം സി.​എം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ അ​രു​ൺ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ. ​സു​മ മോ​നി മാ​ത്യു​വി​നെ​യും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ​യും മ​ർ​ദി​ക്കു​ക​യും ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്​​തെ​ന്നാ​ണ്​ കേ​സ്.

കാ​റി​ൽ അ​രു​ണി​നൊ​പ്പം ഭാ​ര്യ​യും മ​റ്റു ര​ണ്ടു​മ​ക്ക​ളും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മ​റ്റാ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നി​ല്ല. 

Tags:    
News Summary - Treatment delayed; Man who assaulted doctor was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.