പന്തളത്ത് എത്തിക്കാൻ ശ്രമിച്ചത് മാരകവിഷം കലർന്ന പാൽ

പന്തളം: പന്തളത്തേക്ക് എത്തിക്കാൻ ശ്രമിച്ചത് മാരകവിഷം കലർന്ന പാൽ. പന്തളം ഇടപ്പോണിൽ പ്രവർത്തിക്കുന്ന ശബരി മിൽക്കിലേക്കുള്ള പാലാണ് ആര്യങ്കാവിൽ ചെക്പോസ്റ്റിൽ ബുധനാഴ്ച രാവിലെ പിടികൂടിയത്. ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ 15,300 ലിറ്റർ പാലാണ് ഇതിലുണ്ടായിരുന്നത്. കൊഴുപ്പ് വർധിപ്പിക്കാൻ യൂറിയ ചേർത്തതായും പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.

കൂടുതൽ പരിശോധനക്ക് സാംപിൾ ലാബിലേക്ക് അയച്ചിട്ടുണ്ട്. മറ്റു രാസപദാർഥങ്ങൾ ചേർത്തിട്ടുണ്ടോയെന്നും പരിശോധിക്കും. സംഭവം അറിഞ്ഞ പൊലീസ് പന്ത ളം ഇടപ്പോണിലുള്ള ഫാമിൽ എത്തിയപ്പോൾ പാൽ ഫാമിലേക്ക് അല്ലായിരുന്നുവെന്നാണ് ഫാം നടത്തിപ്പുകാർ നൽകിയ വിശദീകരണം.

എന്നാൽ, അധികൃതർ ഇത് വിശ്വസിക്കുന്നില്ല.സ്ഥാപനത്തിന്‍റെ വിവരങ്ങൾ അധികൃതർ ശേഖരിച്ചിട്ടുണ്ട്. ഇപ്പോൾ കണ്ടെത്തിയ മായം ചേർന്ന പാൽ അകത്തു ചെന്നാൽ വൃക്കകളെ ബാധിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ശുദ്ധമായ പശുവിൻപാൽ പേരിലാണ് വിപണിയിൽ സജീവമായി കച്ചവടം നടക്കുന്നത്.

ഓണം ഉൾപ്പെടെയുള്ള ആഘോഷ ദിവസങ്ങളിലും ഇവിടേക്ക് വലിയ തോതിൽ പാൽ എത്തുന്നുണ്ട്. ഫാമിനോട് ചേർന്ന് പശുക്കളെയും വളർത്തുന്നുണ്ട്. വിവിധ പേരുകളിലാണ് ശബരി മിൽക്ക് വിപണിയിൽ എത്തുന്നത്.

Tags:    
News Summary - tried to deliver to Pandalam was milk laced with deadly poison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.