എം.​സി റോ​ഡി​ൽ കു​ള​ന​ട​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് റോ​ഡി​ൽ പ​ട​ർ​ന്ന ഓ​യി​ൽ

അ​ഗ്​​നി​ര​ക്ഷാ​സേ​ന വൃ​ത്തി​യാ​ക്കു​ന്നു

കാറും പിക്അപ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

പന്തളം: കാറും പിക്അപ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന കോട്ടയം മെഡിക്കൽ കോളജിലെ ഡെന്‍റൽ വിഭാഗം മേധാവി തിരുവനന്തപുരം ശ്രീകാര്യം മുണ്ടൻപറമ്പത്ത് വീട്ടിൽ ഡോ. റസീനാബീവി (58), കാർ ഡ്രൈവർ തിരുവനന്തപുരം മാതാപുരം പുതുവൽ ഹൗസിൽ സജീർ (33) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11.30ഒാടെ എം.സി റോഡിൽ കുളനട പെട്രോൾ പമ്പിന് സമീപമാണ് അപകടം.

തിരുവനന്തപുരത്തുനിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് പോകുകയായിരുന്ന ഡോക്ടർ സഞ്ചരിച്ച മാരുതി കാറും കൊട്ടാരക്കരക്ക് പോകുകയായിരുന്ന പിക്അപ് വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ പടർന്ന വാഹനത്തിന്‍റെ ഓയിൽ അടൂരിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേന കഴുകി വൃത്തിയാക്കി. 

Tags:    
News Summary - Two people were injured in a collision between a car and a pickup van

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.