പന്തളം: പന്തളത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞ മാലിന്യം നിർമാർജനം ചെയ്യാനുള്ള ആദ്യഘട്ട പ്രവർത്തന ഭാഗമായുള്ള സർവേ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും.
ഇതിന് മുന്നോടിയായി വെള്ളിയാഴ്ച കേരള സോളിഡ് വെയ്സ്റ്റ് മാനേജ്മെന്റ് പ്രോഗ്രാം ഉദ്യോഗസ്ഥർ പന്തളത്തെ മാലിന്യം തള്ളിയ സ്ഥലങ്ങൾ പരിശോധിച്ചു. മാലിന്യം നിറഞ്ഞുകിടക്കുന്ന മുട്ടാർ നീർച്ചാലിന്റെ ഉത്ഭവസ്ഥാനം മുതൽ നീർച്ചാൽ എത്തിച്ചേരുന്ന വാളകത്തിനാൽ പുഞ്ചവരെയായിരുന്നു പരിശോധന. മാലിന്യം എത്ര അളവുണ്ടെന്ന് കണക്കാക്കാനാണ് സർവേ നടത്തുന്നത്. ശേഷം മാലിന്യം തരംതിരിച്ച് നിർമാർജനം ചെയ്യും.
കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽ ഉൾപ്പെടുത്തി 76,51,087 രൂപയുടെ പദ്ധതിക്ക് ഡിസംബർ 31ന് ചേർന്ന ഡി.പി.സി അംഗീകാരം നൽകിയിരുന്നു. ഇതേ തുടർന്നാണ് പന്തളം നഗരസഭയിൽ ഖരമാലിന്യം ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായി സംസ്കരിക്കാനും നിർമാർജനം ചെയ്യാനും സർക്കാർ പദ്ധതി ഇവിടെയും നടപ്പാക്കാനുദ്ദേശിക്കുന്നത്. പദ്ധതിയുടെ 70 ശതമാനം ലോകബാങ്കും 30 ശതമാനം കേന്ദ്ര, സംസ്ഥാന സർക്കാറുകളും വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.