ജനവാസ കേന്ദ്രങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷം; ജനം ഭീതിയിൽ

പന്തളം: ജനവാസ കേന്ദ്രങ്ങളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമായി തുടരുന്നു. വൻ കൃഷിനാശമാണ് ഇവ വരുത്തുന്നത്. പകൽ ശല്യമുണ്ട്. രാത്രിയിലും പുലർച്ചയും പുറത്തിറങ്ങാൻ ജനം ഭയപ്പെടുന്നു. കഴിഞ്ഞദിവസം പുലർച്ച എം.സി റോഡിൽ പറന്തൽ ജങ്ഷന് സമീപം ലോറിയിടിച്ച് ഒരു പന്നി ചത്തു.

രാവിലെ ആറിന് എം.സി റോഡിനുകുറുകെ ചാടിയ കാട്ടുപന്നിയെ ടോറസ് ലോറി ഇടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ പന്തളം എൻ.എസ്.എസ് കോളജിന് സമീപം ഇടവഴിയിലൂടെ നടന്നുപോയ പന്തളം നഗരസഭയിലെ കൗൺസിലർ എച്ച്. സക്കീറിനെയും കാട്ടുപന്നി ആക്രമിക്കാൻ ശ്രമിച്ചു. നാട്ടുകാർ ഓടിച്ച പന്നി കടക്കാട് തെക്കുഭാഗത്ത് ചിലരെ ഇടിച്ചുവീഴ്ത്തുകയും ചെയ്തു. വീട്ടമ്മമാർ ഉൾപ്പെടെ ചിലർക്ക് പരിക്കേറ്റിരുന്നു.

തുമ്പമൺ പഞ്ചായത്തിലെ മുട്ടം ഭാഗത്ത് കൃഷി നശിപ്പിച്ചിരുന്ന കാട്ടുപന്നിയെ വനം അധികൃതരുടെ അനുമതിയോടെ മാസങ്ങൾക്ക് മുമ്പ് വെടിവെച്ച് കൊന്നിരുന്നു. തുമ്പമൺ, പന്തളം തെക്കേക്കര, പന്തളം നഗരസഭയിലെ ജനവാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ശല്യം വർധിച്ചിരുന്നു. കഴിഞ്ഞമാസമാണ് വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്നു പന്തളം കടക്കാട് സ്വദേശി യൂസുഫ് റാവുത്തറെ പന്നി കുത്തിവീഴ്ത്തിയത്.

Tags:    
News Summary - Wild boar nuisance in residential areas; People are in fear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.