നെല്‍കൃഷി ചവിട്ടിമെതിച്ച് കാട്ടുപന്നിക്കൂട്ടം

പന്തളം: നെല്‍കൃഷി കാട്ടുപന്നികള്‍ കൂട്ടത്തോടെ നശിപ്പിക്കുന്നു. കുളനട പഞ്ചായത്തിലെ വാര്‍‍ഡ് ഏഴിലെ പാണില്‍-കോഴിമല പാടശേഖരത്തെ നെല്‍കർഷകരാണ് ദുരിതത്തിൽ. 12 ഏക്കറിലെ നെല്‍കൃഷിയാണ് നശിപ്പിച്ചത്. ഇതുസംബന്ധിച്ച് നിരവധി പരാതി നല്‍കിയിട്ടും പഞ്ചായത്ത് അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

പടക്കംപൊട്ടിച്ചും മറ്റും പന്നിയെ ഓടിക്കാന്‍ ശ്രമിച്ചിട്ടും അതെല്ലാം വിഫലമാകുകയായിരുന്നു. ഇനിയെന്ത് ചെയ്യുമെന്ന് ആശങ്കയിലാണ് ഇപ്പോള്‍ കര്‍ഷകര്‍. പാടശേഖരത്തിന് സമീപത്തെ കാര്‍ഷിക വിളകളെല്ലാം നശിപ്പിച്ച ശേഷമാണ് പാടത്തേക്കിറങ്ങിയിരിക്കുന്നത്.

കുളനട പഞ്ചായത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും പന്നികളുടെ ആക്രമണം പതിവാണ്. കൃ‍ഷി നശിപ്പിക്കുന്നത് മാത്രമല്ല, ഇവയുടെ ആക്രമണം ഭയന്ന് ആളുകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയുമാണ്. കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അഖിലേന്ത്യ കിസാന്‍സഭ ജില്ല കമ്മിറ്റി അംഗം എന്‍.ആര്‍. പ്രസന്നചന്ദ്രന്‍പിള്ള ആവശ്യപ്പെട്ടു.

Tags:    
News Summary - Wild Boars destroyed Rice Cultivation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.