പന്തളം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ വിദേശത്തു ജോലിചെയ്തിരുന്ന യുവാവിനെ പന്തളം സി.ഐ എസ്. ശ്രീകുമാർ അറസ്റ്റ്ചെയ്തു.
കോന്നി വകയാർ മേലേതിൽ വിളപറമ്പിൽ ജിതിൻ ആർ.അരവിന്ദാണ് (33) അറസ്റ്റിലായത്. 2016 ഫെബ്രുവരിയിൽ പന്തളത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതിയെ പരിചയപ്പെട്ട പ്രതി ഫോണിൽ വിളിച്ചും നേരിൽകണ്ടും പ്രേമാഭ്യർഥന നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവാഹം കഴിക്കാമെന്നു പ്രലോഭിപ്പിച്ച് തമിഴ്നാട്ടിലെ ചെങ്കോട്ടയിലെ ലോഡ്ജിലും യുവതിയുടെ വീട്ടിലുംവെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
ഇതിനുശേഷം 2019 മാർച്ചിൽ കുവൈത്തിൽ പോയി ഇലക്ട്രിക്കൽ സൂപ്പർവൈസറായി ജോലിചെയ്തു വരുകയായിരുന്നു.
ലൂക്ക്ഔട്ട് സർട്ടിഫിക്കറ്റും ബ്ലൂ നോട്ടീസും നിലവിലുണ്ടായിരുന്ന പ്രതി ചൊവ്വാഴ്ച നാട്ടിലെത്തിയപ്പോഴാണ് പിടിയിലായത്. പ്രതിയെ അടൂർ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.