പത്തനംതിട്ട: ജില്ലയിൽ മഴ ശക്തമായതോെട നദികൾ കരകവിഞ്ഞു. വീശിയടിച്ച കാറ്റിൽ വ്യാപക കൃഷിനാശം. മരങ്ങൾ വീണ് 13 വീടുകൾ തകർന്നു. രണ്ട് ക്യാമ്പുകളിലായി 17പേരെ മാറ്റിപ്പാർപ്പിച്ചു.
മലയോര മേഖലയിൽ പലയിടത്തും വൈദ്യുതി ബന്ധം താറുമാറായി. അച്ചൻകോവിലാർ, മണിമലയാർ എന്നിവയാണ് കരകവിഞ്ഞത്. പമ്പയാറ്റിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കോന്നി മുതൽ തിരുവല്ല വരെ രണ്ട് നദികളുടെയും തീരപ്രദേശങ്ങളിലുള്ളവർ ഭീതിയിലാണ്.
ജില്ലയിലെ നദികൾ കരകവിയുന്നത് കുട്ടനാടിന് ഭീഷണിയാണ്. ഞായർ, തിങ്കൾ ദിവസങ്ങളിൽ അച്ചൻകോവിൽ, മണിമല നദികളിലെ വെള്ളം കുട്ടനാട്ടിലെത്തും. ഈ രണ്ട് നദികളിലം വെള്ളപ്പൊക്കമുണ്ടാകുമെന്ന് കേന്ദ്ര ജലകമീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ തുടരുന്നത് മലയോര മേഖലയെ ഉരുൾപൊട്ടൽ ഭീഷണിയിലാഴ്ത്തിയിട്ടുണ്ട്.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന് മുന്‍കരുതല്‍ എന്ന നിലയില്‍ മേയ് 15നും 16 നും പത്തനംതിട്ട ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനവും മലയോരത്തുനിന്ന് മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ച് കലക്ടർ ഉത്തരവിട്ടു.
മല്ലപ്പള്ളി താലൂക്കിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മല്ലപ്പള്ളി, പുറമറ്റം, ആനിക്കാട്, കല്ലൂപ്പാറ പഞ്ചായത്തുകളിൽ ഓരോ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പന്തളത്ത് മൂന്നു കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കലഞ്ഞൂരിൽ മൂന്നു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
പാടങ്ങൾ മുങ്ങിയതോടെ നെൽകൃഷിക്ക് വ്യാപക നാശമാണുണ്ടായത്. മണിയാർ ഡാം തുറന്നു. മഴ തുടർന്നാൽ മൂഴിയാർ ഡാം തുറക്കുമെന്ന് മുന്നറിയിപ്പുണ്ട്. 1400 കര്‍ഷകരുടെ 133 ഹെക്ടറിലെ കൃഷിക്ക് നാശം സംഭവിച്ചതായാണ് കണക്കാക്കിയിരിക്കുന്നത്. രണ്ടുദിവസം കൊണ്ട് 3.87 കോടിയുടെ നഷ്ടം കർഷകർക്ക് ഉണ്ടായതായാണ് പ്രാഥമിക കണക്ക്.
മേയ് ഒന്നു മുതല്‍ 13 വരെയുള്ള തീയതികളിലുണ്ടായ മഴയിലും കാറ്റിലും പത്തനംതിട്ട ജില്ലയില്‍ 527.28 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായി കൃഷിവകുപ്പ് വിലയിരുത്തിയിരുന്നു.
ഈ കാലയളവില്‍ ജില്ലയില്‍ 248.8 ഹെക്ടര്‍ പ്രദേശത്തെ 1,532 കര്‍ഷകര്‍ക്കാണ് തങ്ങളുടെ കൃഷിവിളകള്‍ മഴക്കെടുതിയില്‍ നശിച്ചത്. അതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും കൃഷിനാശം ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.