പത്തനംതിട്ട: പടികയറി മുട്ടുതേഞ്ഞ പെൻഷൻകാർക്ക് ആശ്വാസമേകാനാണ് ജില്ല ട്രഷറി ഓഫിസിൽ 30 ലക്ഷം രൂപ ചെലവിട്ട് സാമൂഹികക്ഷേമ വകുപ്പ് ലിഫ്റ്റ് സ്ഥാപിച്ചത്.
ഒരുമാസം മുമ്പ് നിർമാണം പൂർത്തിയാക്കിയെങ്കിലും ലിഫ്റ്റ് അടഞ്ഞുകിടക്കുകയാണ്. ലിഫ്റ്റ് പ്രവർത്തിപ്പിക്കണമെങ്കിൽ ഉദ്ഘാടനം നടത്തണമെന്നാണ് അധികൃതർ പറയുന്നത്. അതിന് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി തന്നെ വരണം. മന്ത്രിയുടെ സമയം ലഭിക്കാത്തതിനാലാണ് ലിഫ്റ്റിന്റെ ഉദ്ഘാടനം നീളുന്നത്.
ഓഫിസുകൾ വയോജന സൗഹൃദമാക്കുന്നതിന്റെ ഭാഗമായി സാമൂഹികക്ഷേമ വകുപ്പിന്റെ ചുമതലയിൽ ലിഫ്റ്റ് നിർമിക്കുകയായിരുന്നു. പി.ഡബ്ല്യു.ഡിക്കായിരുന്നു നിർമാണച്ചുമതല.ട്രഷറിയിൽ പെൻഷൻ വാങ്ങാനും മറ്റുമായി എത്തുന്ന മുതിർന്നവർ മുകളിലത്തെ നിലയിലെത്താൻ പടികൾ കയറിയിറങ്ങണം.
ഉദ്ഘാടനം കാത്ത് ലിഫ്റ്റ്;ഇതൊഴിവാക്കാനാണ് ലിഫ്റ്റ് നിർമിക്കാൻ സാമൂഹിക നീതി വകുപ്പ് തയാറായത്. സെയിൽ ടാക്സ്, ലീഗൽ സർവിസ് അതോറിറ്റി, ലോട്ടറി ഓഫിസ് എന്നിവ പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. ‘ലിഫ്റ്റിൽ കയറാൻ പറ്റില്ല. പണി കഴിഞ്ഞില്ലെന്നാണ് അറിഞ്ഞത്. ഇപ്പോഴും നടന്നുതന്നെയാണ് കയറുന്നതെന്ന് ട്രഷറിയിലെത്തിയ സുധാകരൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.