പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സീലിങ് ഇളകിവീണു. ഒ.പി ബ്ലോക്കിന് സമീപം രോഗികൾ കാത്തിരിക്കുന്ന ഭാഗത്തെ സീലിങ്ങാണ് ഇളകി വീണത്. രോഗികൾ ഓടി മാറിയതിനാൽ അപകടം ഒഴിവായി. സദാസമയവും രോഗികളും കൂട്ടിരിപ്പുകാരും ഇരിക്കുന്ന ഭാഗം കൂടിയാണിത്. നേരത്തേയും സീലിങ് ഇളകി വീണിട്ടുണ്ട്.
ബാക്കി ഭാഗങ്ങളും ഏതുനിമിഷവും താഴെ വീഴുന്ന നിലയിലാണ്. തട്ടിക്കൂട്ടി സീലിങ് സ്ഥാപിച്ചപ്പോൾതന്നെ ആളുകൾ പരാതി പറഞ്ഞിരുന്നതാണ്. അഞ്ചുവർഷം മുമ്പാണ് ഇത് സ്ഥാപിച്ചത്. ഇതിൽ വലിയ അഴിമതി ആരോപണവും ഉയർന്നിട്ടുണ്ട്. സീലിങ്ങിന്റെ നല്ലൊരു ഭാഗവും ഇളകിപ്പോയിട്ടുണ്ട്. മറ്റ് ഭാഗങ്ങൾ ഏത് സമയത്തും വീഴുന്ന നിലയിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ആശുപത്രി അഡ്മിനിസ്ട്രേറ്റിവ് ഓഫിസിന് മുന്നിൽ ഉപരോധ സമരം നടത്തി. ബി.ജെ.പിയുടെ പ്രതിഷേധവും നടന്നു. ആശുപത്രി സൂപ്രണ്ട് സ്ഥലത്ത് ഉണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.