പത്തനംതിട്ട: ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ആദ്യമായി വോട്ടവകാശം ലഭ്യമായത് 18,087 പേര്‍ക്ക്. 18, 19 വയസ്സുകാരാണ് ഈ വിഭാഗത്തിലുള്ളത്.
ഇവര്‍ക്ക് പ്രായപൂര്‍ത്തി വോട്ടവകാശം ലഭിച്ച ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. ഈ പ്രായവിഭാഗത്തിലുള്ള 9,254 ആണ്‍കുട്ടികളും 8,833 പെണ്‍കുട്ടികളും ആദ്യമായി വോട്ട് ചെയ്യാന്‍ അര്‍ഹത നേടി. അടൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പുതുതലമുറക്കാര് വോട്ടവകാശം നേടിയത്. 1614 പുരുഷന്മാരും 1491 സ്ത്രീകളും ഉള്‍പ്പെടെ 3105 പേര് ഇവിടെനിന്നും വോട്ടര്‍പട്ടികയില്‍ ആദ്യമായി പേരുചേര്‍ത്തു. കുറവ് റാന്നി മണ്ഡലത്തിലാണ്.
1121 പുരുഷന്മാരും 966 സ്ത്രീകളും അടക്കം 2087 പേരാണ് റാന്നിയില്‍നിന്നും വോട്ടവകാശത്തിന് അര്‍ഹരായത്.
ആറന്മുളയില് 1330 പുരുഷന്മാരും 1267 സ്ത്രീകളുമായി 2597 പേരും കോന്നിയില്‍ 1224 പുരുഷന്മാരും 1237 സ്ത്രീകളുമായി 2461 പേരും തിരുവല്ലയില്‍ 1220 പുരുഷന്മാരും 1207 സ്ത്രീകളുമായി 2427 പേരും ആദ്യമായി പ്രായപൂര്‍ത്തി വോട്ടവകാശത്തിന് അർഹരായി.
1,250 പുരുഷന്മാരും 1,305 സ്ത്രീകളും ഉള്‍പ്പെടെ 2,555 പേര് കാഞ്ഞിരപ്പള്ളിയില്‍നിന്ന് 1,495 പുരുഷന്മാരും 1,360 സ്ത്രീകളും ഉള്‍പ്പെടെ 2855 പേര് പൂഞ്ഞാറില്‍നിന്നും വോട്ടര്‍പട്ടികയില്‍ ഇടംനേടി.
കോട്ടയം ജില്ലയിലെ ഈ രണ്ട് മണ്ഡലങ്ങളില്‍നിന്നായി ആകെ 5,410 പേര് ഇക്കുറി പത്തനംതിട്ട ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ട് ചെയ്യും.
പത്തനംതിട്ട: ജില്ല പൊലീസ് കംപ്ലയിന്റ് അതോറിറ്റി ഏപ്രില്‍ 15 ന് നടത്താനിരുന്ന സിറ്റിങ് ജൂണ്‍ 10 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 ന് ചേരും. ഏപ്രില്‍ 15 ലെ സിറ്റിങില്‍ ഹാജരാകാന്‍ നോട്ടീസ് ലഭിച്ചവര്‍ ജൂണ്‍ 10 ന് ഹാജരാകണം.
പത്തനംതിട്ട: വോട്ടെടുപ്പ് ദിനത്തിന് അഞ്ചു നാൾ മുമ്പ് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വിതരണം ചെയ്യുന്ന വോട്ടേഴ്സ് സ്ലിപ് എല്ലാ വീടുകളിലും എത്തുന്നുണ്ടെന്ന് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ നിരീക്ഷിച്ച് ഉറപ്പാക്കുമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയും കലക്ടറുമായ എസ്. പ്രേം കൃഷ്ണന് പറഞ്ഞു. ഇത്തവണ ബാര്‍കോഡ്, പോളിങ് സ്റ്റേഷന് ലൊക്കേഷന്‍ സഹിതമാണ് സ്ലിപ്പ് തയാറാക്കുന്നത്. അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും വോട്ടര്‍ സ്ലിപ്പുകളുടെ വിതരണത്തിന് ശേഷം വോട്ടര്‍മാരുടെ അസാന്നിധ്യം, സ്ഥലംമാറ്റം, ആബ്സന്‍സ് (ഷിഫ്റ്റ്, ഡെത്ത് -എ.എസ്.ഡി) എന്നിവ ഉള്‍പ്പെട്ട ലിസ്റ്റ് പ്രിസൈഡിങ് ഓഫീസര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ലഭ്യമാക്കും. ഇത് കൃത്യമായി പരിശോധിച്ചതിന് ശേഷമേ വോട്ട് ചെയ്യാൻ അനുവദിക്കൂ.
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷ ശനിയാഴ്ച വരെ സമര്‍പ്പിക്കാം. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് അതത് നിയമസഭാ മണ്ഡലത്തിലെ പരിശീലന കേന്ദ്രങ്ങളില്‍ നടക്കുന്ന ക്ലാസുകളില്‍ പങ്കെടുത്തു അപേക്ഷ സമര്‍പ്പിക്കാം. പോസ്റ്റിങ് ഓര്‍ഡര്‍, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. ഏപ്രില്‍ 11,12,13 ദിവസങ്ങളിലായാണ് പരിശീലനം:. പോളിങ് പരിശീലനകേന്ദ്രങ്ങള്‍: തിരുവല്ല: തിരുവല്ല സെന്റ് മേരീസ് വിമന്‍സ് കോളജ്, റാന്നി: സെന്റ് തോമസ് കോളജ് റാന്നി, ആറന്മുള: കാതലിക്കേറ്റ് കോളജ് പത്തനംതിട്ട, കോന്നി: എസ് എന്‍ പബ്ലിക് സ്കൂള്‍ കോന്നി, അടൂര്‍ : അടൂര്‍ ബിഎഡ് സെന്റര്‍, അടൂര്‍ ബോയ്സ് ഹൈസ്കൂള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.