പത്തനംതിട്ട: ജില്ല ആസ്ഥാനത്തെ മാസ്റ്റർ പ്ലാൻ പരിഷ്കരിച്ച് നടപ്പാക്കുമ്പോൾ പൊതുസമൂഹത്തിനുണ്ടായിരിക്കുന്ന ആശങ്കയകറ്റാൻ പ്രത്യേക കൗൺസിൽ യോഗം വിളിക്കണമെന്ന് യു.ഡി.എഫ് അംഗങ്ങൾ നഗരസഭ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു.
ആദ്യഘട്ടമായി നടപ്പാക്കുന്ന കുമ്പഴയിൽ ജനങ്ങൾക്കിടയിൽ അവ്യക്തത നിലനിൽക്കുകയാണെന്നും അവർ പ്രതിഷേധത്തിന് ഒരുങ്ങുകയാണെന്നും യു.ഡി.എഫ് അംഗം അംബിക വേണുവാണ് വിഷയം ഉന്നയിച്ചത്.
മുഴുവൻ ജനപ്രതിനിധികളെയും പൊതുജനത്തെയും ബോധ്യപ്പെടുത്തി വേണം മാസ്റ്റർ പ്ലാൻ നടപ്പാക്കേണ്ടതെന്ന് തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക യോഗം ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈമാസം 18 വരെ പൊതുജനങ്ങൾക്ക് പരാതി നൽകാമെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിയുന്ന മുറക്ക് വിഷയം ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം വിളിക്കുമെന്നും അധ്യക്ഷൻ അഡ്വ. ടി. സക്കീർ ഹുസൈൻ മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.