പത്തനംതിട്ട: സംസ്ഥാന സര്‍ക്കാറിന്‍റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ പട്ടയമേള 25ന് റവന്യൂമന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. കോഴഞ്ചേരി, മല്ലപ്പള്ളി, റാന്നി, തിരുവല്ല, കോന്നി താലൂക്കുകളിലെ പട്ടയവിതരണം പത്തനംതിട്ടയിലും അടൂര്‍ താലൂക്കിലെ പട്ടയ വിതരണം അടൂരിലും നടക്കും.
തിങ്കളാഴ്ച പത്തനംതിട്ട സെന്‍റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിക്കും. അടൂര്‍ താലൂക്ക് പട്ടയമേള 25ന് വൈകീട്ട് 4.30ന് അടൂര്‍ എസ്.എന്‍.ഡി.പി ഓഡിറ്റോറിയത്തില്‍ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.
ചടങ്ങുകളില്‍ 2018ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് മുത്തൂറ്റ് ഗ്രൂപ്പും മുത്തൂറ്റ് ഫിന്‍കോര്‍പ്പും നിര്‍മിച്ച് നല്‍കിയിട്ടുള്ള 12 വീടിന്‍റെ (കോഴഞ്ചേരി താലൂക്ക് ആറ്, അടൂര്‍ താലൂക്ക് ആറ്) താക്കോല്‍ദാന കര്‍മവും അടൂര്‍ താലൂക്കില്‍ 177 കുടുംബങ്ങള്‍ക്ക് 87,45,000 രൂപ പ്രകൃതിക്ഷോഭ ധനസഹായ വിതരണം ചെയ്തതിന്‍റെ പൂര്‍ത്തീകരണ പ്രഖ്യാപനവും നടത്തും. ജില്ലയില്‍ ആകെ 260 പട്ടയങ്ങളും രണ്ട് കൈവശ രേഖകളുമാണ് വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.