പത്തനംതിട്ട: പുതുചരിത്രമെഴുതി പിണറായി സർക്കാർ അധികാരമേറ്റതിെൻറ ആഹ്ലാദത്തിൽ ജില്ലയും പങ്കു ചേർന്നു. മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായി ജില്ലയിൽ നിന്നുള്ള വീണാ ജോർജുമുള്ളതിനാൽ വലിയ ആവേശമാണ് ജില്ലയിലെങ്ങും കാണാനായത്. പാർട്ടി ഓഫിസുകളിൽ പ്രവർത്തകരുടെ ചെറിയ സംഘം ഒത്തുകൂടിയിരുന്നു.
പല സ്ഥലത്തും പ്രവർത്തകർ മധുര വിതരണം നടത്തിയും പടക്കം പൊട്ടിച്ചും സന്തോഷത്തിൽ പങ്കുചേർന്നു. ഭൂരിഭാഗം പേരും വീടുകളിൽ ടെലിവിഷന് മുന്നിൽ തന്നെ ഇരുന്നാണ് സത്യപ്രതിജ്ഞ ചടങ്ങ് കണ്ടത്. ചടങ്ങ് തിരുവനന്തപുരത്ത് പോയി നേരിട്ട് കാണാൻ കഴിയാത്തതിെൻറ വിഷമം പ്രവത്തകരിൽ പ്രകടമായിരുന്നു. ആരോഗ്യമന്ത്രി വീണാജോർജിെൻറ കുടുംബാംഗങ്ങൾ എല്ലാവരും സത്യപ്രതിജ്ഞ ചടങ്ങ് കാണാൻ തിരുവനന്തപരുത്ത് എത്തിയിരുന്നു. രാവിലെ അങ്ങാടിക്കലെ വീട്ടിൽനിന്നും ഭർത്താവ് ഡോ.ജോർജ് േജാസഫ്, മക്കളായ അന്ന, ജോസഫ് എന്നിവരൊെടാപ്പമാണ് വീണാജോർജ് യാത്ര തിരിച്ചത്. ആലപ്പുഴയിൽ പുന്നപ്ര രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തിയശേഷമാണ് തിരുവനന്തപുരത്ത് എത്തിയത്. കുമ്പഴവടക്ക് വീട്ടിൽനിന്നും വീണയുടെ മാതാവ് റോസമ്മ കുര്യാക്കോസും വീണയുടെ സഹോദരി വിദ്യയും എത്തിയിരുന്നു. അഞ്ച് പേർക്ക് മാത്രമാണ് പാസ് അനുവദിച്ചത്. മറ്റ് കുടുംബാംഗങ്ങൾ എല്ലാവരും ടെലിവിഷനിലൂടെ സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിച്ചു. ജില്ലയിൽ നിന്നുള്ള സി. പി. എമ്മിലെ ചില പ്രമുഖ നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
പന്തളം: രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമ്പോൾ എൽ.ഡി. എഫ് പ്രാേദശിക പ്രവർത്തകർ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ആഘോഷിച്ചു. വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ മിക്കവാർഡുകളിലും ആഘോഷം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.