പത്തനംതിട്ട: സാമൂഹികവിരുദ്ധര്‍ക്കും ഗുണ്ടകള്‍ക്കുമെതിരെ നടപടി കടുപ്പിച്ച് പൊലീസ്. സംസ്ഥാന വ്യാപകമായി പൊലീസിനെതിരെ പോലും അക്രമസംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ജില്ലയിലും ശക്തമായ നടപടി.
ഡി.ജി.പിയുടെ ഉത്തരവിെൻറ പശ്ചാത്തലത്തിൽ പൊലീസ് ആക്ഷന്‍ ഗ്രൂപ് രൂപവത്കരിച്ചാണ് പരിശോധനകൾ. ജില്ല തലത്തില്‍ നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി ആര്. പ്രദീപ് കുമാറിെൻറ നേതൃത്വത്തില്‍ 10 പൊലീസ് ഉദ്യോഗസ്ഥരുടെ സംഘവും സ്റ്റേഷന് തലത്തില്‍ ഒരു എസ്.ഐ, രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടങ്ങിയ സംഘവും പ്രവര്‍ത്തിച്ചുവരുന്നതായി എസ്.പി ആര്. നിശാന്തിനി അറിയിച്ചു.
ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും കൂടാതെ ലഹരിമരുന്ന്, സ്വര്‍ണം, ഹവാലാ തുടങ്ങിയവ കടത്തുന്നവരെയും കണ്ടെത്താന്‍ നടപടി സ്വീകരിക്കുന്നുണ്ട്. ക്രിമിനലുകളുടെ വരുമാന സ്രോതസ്സുകളും സമ്പത്തും അന്വേഷിക്കും. വ്യവസ്ഥകള്‍ ലംഘിക്കുന്ന ക്രിമിനലുകളുടെ ജാമ്യം റദ്ദാക്കുന്നത് ഉള്‍പ്പെടെ നടപടി സ്വീകരിക്കും. സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയും കണ്ടെത്തും. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജവും സ്പര്‍ധ ഉണ്ടാക്കുന്നതുമായ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും നിയമ നടപടി കര്‍ശനമാക്കിയിട്ടുണ്ട്.
ജില്ലയിലെ സൈബര്‍ പൊലീസിെൻറ നേതൃത്വത്തില്‍ ഇത്തരക്കാരെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ 18 മുതല്‍ 25 വരെ സാമൂഹികവിരുദ്ധരും ഗുണ്ടകളുമായ 599 പേരെ പരിശോധനക്ക് വിധേയമാക്കി. 280 പേരുടെ വീടുകള്‍ റെയ്ഡ് ചെയ്തു. ഗുണ്ടാലിസ്റ്റില്‍പെട്ടവരില്‍ 141പേരെ പൊലീസ് സ്റ്റേഷനുകളില്‍ നേരിട്ട് വരുത്തി. മുന്‍കരുതലായി 107പേരെ അറസ്റ്റ് ചെയ്തു.
52 പേരില്‍നിന്ന് മൊബൈല്‍ ഫോണും മറ്റ് ഇലക്ടോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. 30 ആളുകള്‍ക്കെതിരെ 107 സി.ആര്.പി.സി പ്രകാരം ബോണ്ട് െവപ്പിക്കല് നടപടി ആരംഭിച്ചു. ഒരാള്‍ക്കെതിരെ കാപ്പ നിയമപ്രകാരമുള്ള നടപടിയും തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.