പത്തനംതിട്ട: മണ്ഡലത്തിലെ പോളിങ് ശതമാനം ഉയര്‍ത്താന്‍ മികച്ച ജനപങ്കാളിത്തം ഉണ്ടാകണമെന്ന് വരണാധികാരിയും കലക്ടറുമായ എസ് പ്രേം കൃഷ്ണന് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ ബോധവത്കരണ പദ്ധതി സ്വീപിനോടനുബന്ധിച്ച് വി-കോട്ടയം കൈതക്കര പട്ടികവര്‍ഗ കോളനിയില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ പോളിങ് ബൂത്തുകളിലും കുടിവെള്ളം, വെയില് ഏല്ക്കാതെ നില്‍ക്കാനുള്ള സൗകര്യം തുടങ്ങിയവ ഒരുക്കും. പൊതുജനങ്ങള്‍ക്ക് സംശയനിവാരണത്തിനായുള്ള സംവിധാനം ഏര്‍പ്പെടുത്തും. 85 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും 40 ശതമാനത്തിനു മുകളില്‍ ഭിന്നശേഷിക്കാരായവര്‍ക്കും വീടുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കും. അസന്നിഹിത വോട്ടര്‍മാരുടെ വോട്ടിങ് 15 മുതല്‍ ആരംഭിക്കും. യുവവോട്ടര്‍മാര്‍ അവകാശത്തെപ്പറ്റി ബോധവാന്മാരായി തെരഞ്ഞെടുപ്പില്‍ കൃത്യമായ ഇടപെടല്‍ നടത്തണം. ജില്ലയില്‍ ആകെ 1077 ബൂത്തുകളാണ് ഉള്ളത്. .പന്തളം എന്‍എസ്എസ് കോളജിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ്, എൻ.എസ്.എസ്, ഐ.ക്യൂ.എ.സി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോന്നി താഴം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സി.കെ ബിജു ക്ലാസ് നയിച്ചു. കോന്നി എ.ആര്.ഒ ടി.വിനോദ് രാജ്, കോന്നി ഡെപ്യൂട്ടി തഹസില്‍ദാര്‍ റെജി ടി. ഉമ്മന്‍, നാഷനല്‍ സര്‍വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ ഡോ. സി.ആര് ജ്യോതി, പന്തളം എന്‍.എസ്.എസ് അധ്യാപകന് വി. രഘുനാഥ്, എന്‍.സി.സി ഓഫീസര്‍ ഹരിത ആര്. ഉണ്ണിത്താന്, വാര്‍ഡ് അംഗം മിനി റെജി, ഊരു മൂപ്പന് സന്ധ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.