പത്തനംതിട്ട: പണമെടുക്കാന്‍ ബാങ്കിലും എ.ടി.എമ്മിലും പോകണമെന്നില്ല, പോസ്റ്റ്മാന് അക്കൗണ്ട് ഉടമയുടെ കൈകളിലെത്തിക്കും. ക്ഷേമപെന്ഷന്, സ്കോളര്‍ഷിപ്, തൊഴിലുറപ്പ് വേതനം, സബ്സിഡികള്‍ മുതലായവയെല്ലാം ഇങ്ങനെ കൈപ്പറ്റാം.
ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഏതു ബാങ്ക് അക്കൗണ്ടില്‍നിന്നും ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് വഴി പണം സൗജന്യമായി കൈകളിലെത്തും. മൊബൈല്‍ഫോണും ബയോമെട്രിക് സംവിധാനവും ഉപയോഗിച്ചാണ് എ.ഇ.പി.എസ് സേവനം സാധ്യമാക്കുന്നത്. അടുത്തുള്ള പോസ്റ്റ് ഓഫിസിലൂടെ പ്രതിദിനം 10,000 രൂപവരെ പിന്‍വലിക്കാം.
പണമെടുക്കുന്നതിനുള്ള പ്രക്രിയ
• ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫിസുമായി ബന്ധപ്പെടുക.
• തപാല്‍ ജീവനക്കാര്‍ക്ക് മൊബൈല്‍ നമ്പര്‍ കൈമാറുക
• ലഭിക്കുന്ന ഒ.ടി.പിയും അറിയിക്കണം
• ആധാര്‍ നമ്പറും ആധാര്‍ ബന്ധിപ്പിച്ച ബാങ്കിന്റെ പേരും നല്‍കുക
• എത്ര തുകയാണ് പിന്‍വലിക്കേണ്ടത് എന്നറിയിക്കുക.
അക്കൗണ്ട് ഉടമയുടെ വിരലടയാളം ജീവനക്കാരന് ബയോമെട്രിക് ഉപകരണം വഴി രേഖപ്പെടുത്തും.
ഇടപാട് പൂര്‍ണമായെന്ന് ഉപഭോക്താവിനെ ബോധ്യപ്പെടുത്തി പണംനല്‍കും എന്ന് പോസ്റ്റല്‍ സൂപ്രണ്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.