മ​ഴ​ക്ക് ശ​മ​നം; കെ​ടു​തി ബാ​ക്കി

പത്തനംതിട്ട: മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽനിന്ന് ദുരിതമൊഴിഞ്ഞില്ല. വീടുകളിൽ വെള്ളംകയറി നൂറുകണക്കിന് കുടുംബങ്ങൾ ബുദ്ധിമുട്ടുകയാണ്. തിരുവല്ല താലൂക്കിലാണ് പ്രളയക്കെടുതി കൂടുതൽ.

ദുതരിതബാധിതർക്കായി കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളില്‍ ഒരോന്ന് വീതവും തുരുവല്ല താലൂക്കില്‍ അഞ്ചും അടക്കം ആകെ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 31 കുടുംബങ്ങളിലെ 93പേരാണ് ക്യാമ്പുകളില്‍.

ഇതില്‍ 23പേര്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും 12പേര്‍ കുട്ടികളുമാണ്. കോഴഞ്ചേരി താലൂക്കിലെ ക്യാമ്പില്‍ ഒമ്പത് കുടുംബങ്ങളിലെ 34പേരും മല്ലപ്പള്ളി താലൂക്കിലെ ക്യാമ്പില്‍ ഒരു കുടുംബത്തിലെ നാലുപേരുമാണുള്ളത്. തിരുവല്ല താലൂക്കില്‍ ഒരുവീട് പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും തകര്‍ന്നിട്ടുണ്ട്. മല്ലപ്പള്ളി താലൂക്കില്‍ രണ്ടുവീടും കോന്നി താലൂക്കില്‍ ഒന്നും ഭാഗികമായി തകര്‍ന്നിട്ടുണ്ട്.

വ്യാപാരികൾക്ക് അടിയന്തര സഹായം വേണം -ലീഗ്

മല്ലപ്പള്ളി: ചുങ്കപ്പാറയിൽ ഉണ്ടായ പ്രളയത്തിൽ വെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായ വ്യാപാരികൾക്ക് അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്ന് മുസ്ലിംലീഗ് യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല കമ്മിറ്റി അംഗം അസീസ് ചുങ്കപ്പാറ ഉദ്ഘാടനം ചെയ്തു. സലാം പള്ളിക്കൽ അധ്യക്ഷത വഹിച്ചു. ഹുസൈൻ കിഴക്കയിൽ, നാസർ പള്ളിത്തടം, ആദിൽ സലാം, നിഷാദ്, യൂൻസ് കിഴക്കയിൽ, ഷംസുദ്ദീൻ, കാസിം തെക്കേതിൽ, യഹിയ, ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Rain relief The damage is left

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.