പത്തനംതിട്ട: നഗരമധ്യത്തിൽനിന്ന് മോഷ്ടിച്ച സ്കൂട്ടറുമായി പോകുന്നതിനിടെ പെട്രോൾ തീർന്നതിനെത്തുടർന്ന് വഴിവക്കിലെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് മോഷ്ടാവ് ഓടിമറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെ വാഴമുട്ടത്താണ് സംഭവം. പ്രിൻസിപ്പൽ കൃഷി ഓഫിസിലെ സീനിയർ ക്ലർക്ക് കിടങ്ങിൽ പുത്തൻവീട്ടിൽ ഷൈൻ ബേബിയുടെ സ്കൂട്ടറാണ് കോളജ് റോഡിലെ എസ്.ബി.ഐ എ.ടി.എമ്മിന് മുന്നിൽനിന്ന് മോഷണം പോയത്.
പണം എടുക്കാൻ ഷൈൻ എ.ടി.എമ്മിൽ കയറിയപ്പോൾ മോഷ്ടാവ് സ്കൂട്ടർ എടുത്തുകൊണ്ടുപോവുകയായിരുന്നു. അടൂർ-വാഴമുട്ടം-താഴൂർക്കടവ് റൂട്ടിലേക്കാണ് പോയത്. താഴൂർക്കടവ് അമ്പലം കഴിഞ്ഞുള്ള ഭാഗത്ത് ചെന്നപ്പോഴാണ് പെട്രോൾ തീർെന്നന്ന് മോഷ്ടാവിന് മനസ്സിലായത്. തുടർന്ന് സമീപത്തെ വീട്ടിലേക്ക് ഓടിച്ചുകയറ്റി.
അപരിചിതനായ ഒരാൾ ഹെൽമറ്റും ധരിച്ച് വീട്ടുമുറ്റത്ത് നിൽക്കുന്നത് കണ്ട വീട്ടുകാർ ബഹളം കൂട്ടി. ഇതോടെ ഇയാൾ ഹെൽമറ്റും സ്കൂട്ടറും ഉപേക്ഷിച്ച് വീടിെൻറ അടുക്കളയിൽ കയറി ഓടിമറയുകയായിരുന്നു. വീട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് പരിശോധിച്ചപ്പോഴാണ് സ്കൂട്ടർ ടൗണിൽനിന്ന് മോഷണം പോയതാണെന്ന് മനസ്സിലായത്.
ഇതിനകം ഷൈൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കറുത്തുമെലിഞ്ഞ ആളാണ് മോഷ്ടാവ്. കൈലി ആയിരുന്നു വേഷം. ൈകയിൽ ഒരുകവറും ഉണ്ടായിരുന്നതായി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.