റാന്നി: റോഡരികിൽ യുവാവിനെ രക്തം വാർന്ന നിലയിൽ കാണുകയും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയും ചെയ്ത സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് പൊലീസിൽ പരാതി നൽകി.
മന്ദമരുതി തെക്കേച്ചരുവിൽ മുകേഷ്കുമാറിെൻറ (35) മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് ടി.എൻ. മധുവാണ് റാന്നി ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്.
ആഗസ്റ്റ് 25ന് രാത്രിയാണ് ഇടമുറി തോമ്പിക്കണ്ടത്തിന് സമീപത്തെ ഹോളോബ്രിക്സ് കമ്പനിക്കു സമീപം മുകേഷിനെ അവശനിലയിൽ കണ്ടത്. പരിക്കേറ്റു കിടന്ന സമയത്ത് മുകേഷ് ഭാര്യ റെനിയെ ഫോണിൽ വിളിച്ച് ഒരു വാഹനനമ്പറും പേരും പറഞ്ഞതായി പരാതിയിൽ പറയുന്നു. മുകേഷിെൻറ ശരീരത്തിൽ വാഹനാപകടത്തിൽ സംഭവിച്ചതല്ലാത്ത പരിക്കാണുള്ളത്. മറ്റേതോ സ്ഥലത്തുവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചപ്പോൾ പരിക്കേറ്റതാകാമെന്നും അവിടുന്ന് രക്ഷപ്പെട്ട് ഇരുചക്ര വാഹനം ഓടിച്ചെത്തി ഇവിടെ വെച്ച് അവശനായി വീണതാകാമെന്ന് സംശയിക്കുന്നുവെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. സ്ഥലത്ത് വാഹനത്തിെൻറ എൻജിന് നിലക്കാത്ത നിലയിലും ലൈറ്റ് തെളിച്ച നിലയിലുമായിരുന്നു.
സ്കൂട്ടറിന് ചെറിയ പോറൽപോലുമില്ല. മുകേഷിെൻറ ചെരിപ്പ് സംഭവസ്ഥലത്ത് കാണാഞ്ഞതും സംശയം ജനിപ്പിക്കുന്നു. മുകേഷിെൻറ വാടക വീട് സ്ഥിതി ചെയ്യുന്ന കണ്ണമ്പള്ളിക്കുള്ള യാത്രക്കിടെയാണ് ഇടമുറിയില്വെച്ച് അപകടം ഉണ്ടായത്. അത്തിക്കയത്തെ സ്ഥാപനം അടച്ച് വരുന്ന വഴി അപകടം കണ്ട പാറേക്കടവ് സ്വദേശിയാണ് റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. കോട്ടയേത്തക്ക് മാറ്റുന്നതിനിടെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍വെച്ചാണ് മരണം. വെച്ചൂച്ചിറ പൊലീസാണ് ആദ്യം കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.