ബസ്​ സ്റ്റാൻറ് ടെർമിനൽ നിർമാണം; ഭരണപക്ഷവും പഞ്ചായത്തും കൊമ്പുകോർക്കുന്നു

റാ​ന്നി: പ​ഴ​വ​ങ്ങാ​ടി​യി​ൽ ബ​സ്​ സ്റ്റാ​ൻ​റ് ടെ​ർ​മി​ന​ൽ നി​ർ​മ്മാ​ണ​ത്തി​ൽ ഭ​ര​ണ​പ​ക്ഷ പാ​ർ​ട്ടി​യും പ​ഞ്ചാ​യ​ത്തും ത​മ്മി​ൽ കൊ​മ്പു​കോ​ർ​ക്കു​ന്നു. പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന​ത് യു.​ഡി. എ​ഫാ​ണ്, സ​മ​രം ന​ട​ത്തു​ന്ന​ത് എ​ൽ.​ഡി.​എ​ഫും.

ഇ​ട്ടി​യ​പ്പാ​റ ബ​സ്റ്റാ​ൻ​ഡി​ന് പു​തി​യ ബ​സ് ടെ​ർ​മി​ന​ൽ നി​ർ​മി​ക്കു​ന്ന​തി​ന് എം.​എ​ൽ.​എ ഫ​ണ്ടി​ൽ നി​ന്നും മൂ​ന്നു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടും പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​ന​ങ്ങാ​പ്പാ​റ ന​യം സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് എ​ൽ.​ഡി.​എ​ഫ് പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി​യ​ത്. ഇ​തി​നു​പി​ന്നാ​ലെ പ​ഞ്ചാ​യ​ത്ത് ഉ​ട​മ​സ്ഥ​ത​യി​ൽ ഇ​ല്ലാ​ത്ത കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ വി​ക​സ​ന​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത് ത​ട​സ്സ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ന​ട​ത്തു​ന്ന സ​മ​രം രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ൾ വെ​ച്ചു​കൊ​ണ്ടാ​ണെ​ന്ന്​ പ​ഞ്ചാ​യ​ത്ത്​​പ്ര​സി​ഡ​ൻ​റ് റൂ​ബി കോ​ശി കു​റ്റ​പ്പെ​ടു​ത്തു​ന്നു. പ​ഞ്ചാ​യ​ത്തി​ന്റെ ആ​സ്തി​യി​ലും കൈ​വ​ശ​ത്തി​ലും ഇ​ല്ലാ​ത്ത​തും എ​ന്നാ​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ക​രം അ​ട​യ്ക്കു​ന്ന​തു​മാ​യ സ്ഥ​ല​ത്തി​ന് പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ൻ​.ഒ.​സി ന​ൽ​ക​ണ​മെ​ന്ന് പ​റ​യു​ന്ന​ത് യു​ക്തി​ക്ക് നി​ര​ക്കാ​ത്ത​താ​ണെ​ന്നാ​ണ്​ പ്ര​സി​ഡ​ൻ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം.

കാ​ലാ​കാ​ല​ങ്ങ​ളി​ൽ പ​ഴ​വ​ങ്ങാ​ടി​യി​ൽ ന​ട​ന്നി​ട്ടു​ള്ള എ​ല്ലാ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​പ്പാ​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ൾ നി​ല​കൊ​ണ്ടി​ട്ടു​ണ്ട്. തു​ട​ർ​ന്നും നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ശ​ക്ത​മാ​യ പി​ന്തു​ണ ഉ​ണ്ടാ​വു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പ്ര​സ്താ​വ​ന ഇ​റ​ക്കി. ഇ​തോ​ടെ​യാ​ണ് നി​ർ​മ്മാ​ണം വി​വാ​ദ​മാ​കു​ന്ന​ത്. ബ​സ് ടെ​ർ​മി​ന​ലി​ന് നാ​ല് മാ​സം മു​മ്പാ​ണ് എം.​എ​ൽ.​എ ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ ഇ​തു​വ​രെ എ​ൻ.​ഒ.​സി ന​ൽ​കാ​ൻ പോ​ലും പ​ഞ്ചാ​യ​ത്ത് ത​യാ​റാ​യി​ട്ടി​ല്ലെ​ന്നാ​ണ്​​എ​ൽ.​ഡി.​എ​ഫ് ആ​രോ​പ​ണം.

റാ​ന്നി ഇ​ട്ടി​യ​പ്പാ​റ​യി​ൽ ആ​ധു​നി​ക രീ​തി​യി​ൽ ബ​ഹു​നി​ല കെ​ട്ടി​ടം പ​ണി​ത് ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ളം പ​ണി​യു​മെ​ന്ന് 12 വ​ർ​ഷ​മാ​യി പ​റ​യു​ന്ന ഇ​ട​ത്താ​വ​ളം നി​ർ​മ്മാ​ണം പോ​ലെ​യാ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടി​ലാ​ണ് ഇ​നി​യും റാ​ന്നി​യി​ലെ ബ​സ്റ്റാ​ൻ​റ് ടെ​ർ​മി​ന​ൽ നി​ർ​മ്മാ​ണം എ​ന്നാ​ണ് പ്ര​തി​പ​ക്ഷം പ​റ​യു​ന്ന​ത്.

Tags:    
News Summary - Construction of bus stand terminal; The ruling party and the panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.