എ​രു​മേ​ലി- പ്ലാ​ച്ചേ​രി പാ​ത​യി​ലെ പ്ലാ​ച്ചേ​രി പാ​ലം പു​ന​ർ​നി​ർ​മി​ച്ച​പ്പോ​ൾ

പ്ലാച്ചേരി പാലം; കൈവരികൾ പുനർനിർമിച്ചു

റാ​ന്നി: പ്ലാ​ച്ചേ​രി പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്. പ്ലാ​ച്ചേ​രി- എ​രു​മേ​ലി റോ​ഡി​ലെ പ്ലാ​ച്ചേ​രി വ​നം സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ പാ​ല​ത്തി​ന്‍റെ ത​ക​ര്‍ന്ന കൈ​വ​രി​യാ​ണ് ‘മാ​ധ്യ​മം’ വാ​ർ​ത്ത​യെ തു​ട​ർ​ന്ന് പു​ന​രു​ദ്ധ​രി​ച്ച​ത്.

ദീ​ര്‍ഘ​നാ​ളാ​യി പ്ര​ധാ​ന റോ​ഡി​ലെ പാ​ല​ത്തി​ന്റെ കൈ​വ​രി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ‘മാ​ധ്യ​മം’ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഇ​വി​ടെ പ​ല ത​വ​ണ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​യ്യാ​റാ​യി​രു​ന്നി​ല്ല.

പു​ന​ലൂ​ര്‍-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യോ​ട്​ ചേ​ര്‍ന്ന് എ​രു​മേ​ലി റോ​ഡി​ന്‍റെ ആ​രം​ഭ​ത്തി​ലാ​ണ് വീ​തി കു​റ​ഞ്ഞ ഈ ​പാ​ലം സ്ഥി​തി ചെ​യ്യു​ന്ന​ത്. ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ നി​ർ​മി​ച്ച പ്ലാ​ച്ചേ​രി-​എ​രു​മേ​ലി റോ​ഡി​ലെ പാ​ലം കോ​ട്ട​യം- പ​ത്ത​നം​തി​ട്ട ജി​ല്ല അ​തി​ര്‍ത്തി​യി​ലാ​ണ്.ശ​ബ​രി​മ​ല സീ​സ​ൺ ആ​രം​ഭി​ക്കും മു​മ്പ്​ ന​ട​ക്കു​ന്ന അ​റ്റ​കു​റ്റ പ​ണി​യി​ൽ ഈ ​പാ​ല​ത്തി​ന്റെ കൈ​വ​രി ഉ​യ​ര​ത്തി​ൽ കെ​ട്ടി സു​ര​ക്ഷ ഒ​രു​ക്ക​ണ​മ​ന്ന ആ​വ​ശ്യ​മു​യ​ര്‍ന്നി​ട്ടും അ​വ​ഗ​ണി​ച്ച​തോ​ടെ പ​രാ​തി ഉ​യ​ര്‍ന്നി​രു​ന്നു. ക​ഴി​ഞ്ഞ ശ​ബ​രി​മ​ല സീ​സ​ൺ സ​മ​യ​ത്ത്​ തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​നം നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി പാ​ല​ത്തി​ല്‍ ഇ​ടി​ച്ചി​രു​ന്നു.

അ​ന്ന് കൈ​വ​രി ഉ​ള്ള​ത് കൊ​ണ്ട് വാ​ഹ​നം തോ​ട്ടി​ലേ​ക്ക് മ​റി​യാ​തെ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ സീ​സ​ൺ സ​മ​യ​ത്ത്​ പാ​ല​ത്തി​ന്റെ ഇ​രു​വ​ശ​ത്തും മ​ര​ക്ക​മ്പു​ക​ള്‍ കു​ഴി​ച്ചി​ട്ട്​ ക​യ​ർ വ​ലി​ച്ചു കെ​ട്ടി​യാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​ത്. ശ​ബ​രി​മ​ല സീ​സ​ൺ ആ​രം​ഭി​ക്കു​മ്പോ​ൾ വ​ലി​യ തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന റോ​ഡാ​ണി​ത്.

എ​രു​മേ​ലി​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളും സം​സ്ഥാ​ന​പാ​ത വ​ഴി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും ഇ​തി​ലേ ക​ട​ന്നു​പോ​കു​ന്നു​ണ്ട്. ര​ണ്ടു​വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ വ​ന്നാ​ൽ ക​ട​ന്നു പോ​കാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്.

Tags:    
News Summary - placherry bridge handrail construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.