ബൂത്ത്​ കെട്ടിടത്തിന്​ പിന്നിൽ മദ്യപിച്ചു; റിട്ടേണിങ് ഓഫിസർ അറസ്​റ്റിൽ

റാ​ന്നി: വോ​ട്ടെ​ടു​പ്പി​നു​ശേ​ഷം ബൂ​ത്ത് കെ​ട്ടി​ട​ത്തി​ന് പി​ന്നി​ല്‍ മ​ദ്യ​പി​ച്ച​തി​ന്​ അ​സി​സ്​​റ്റ​ൻ​റ്​ റി​ട്ടേ​ണി​ങ് ഓ​ഫി​സ​റെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

വെ​ച്ചൂ​ച്ചി​റ കോ​ള​നി ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ബൂ​ത്തി​ല്‍ സ​ന്ദ​ര്‍ശ​ന​ത്തി​ന് എ​ത്തി​യ വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

വോ​ട്ടെ​ടു​പ്പി​നു​ശേ​ഷം സ്കൂ​ള്‍ കെ​ട്ടി​ട​ത്തി​ന് പി​ന്നി​ലി​രു​ന്ന് മ​ദ്യ​പി​ച്ച​ത്​ ​ശ്ര​ദ്ധ​യി​ൽ​പെ​ട്ട നാ​ട്ടു​കാ​ര്‍ ചേ​ര്‍ന്ന് ത​ട​ഞ്ഞ്​ പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍ന്ന് സ്ഥ​ല​ത്തെ​ത്തി​യ വെ​ച്ചൂ​ച്ചി​റ പൊ​ലീ​സ് ഇ​ദ്ദേ​ഹ​ത്തെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം രാ​ത്രി വൈ​കി ജാ​മ്യ​ത്തി​ല്‍ വി​ട്ടു. റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കി വ​ര​ണാ​ധി​കാ​രി​ക്കും ക​ല​ക്ട​ര്‍ക്കും ന​ല്‍കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - Returning officer arrested for consume liquor on duty time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.