റാന്നി: മഴ ശക്തി പ്രാപിച്ചതോടെ കോഴഞ്ചേരി- റാന്നി റൂട്ടിലെ പുതമണ്‍ താൽക്കാലിക പാലത്തില്‍ ഒരു മാസത്തിനിടെ രണ്ടാം തവണയും വെള്ളം കയറി. ഗതാഗതം മുടങ്ങുന്ന അവസ്ഥയായതോടെ പാത തൽക്കാലം അടച്ച് വഴി തിരിച്ചു വിട്ടു.
ബുധനാഴ്ച രാവിലെ വെള്ളം കയറിയതോടെയാണ് ഗതാഗതം മുടങ്ങിയത്. കോഴഞ്ചേരിക്കുള്ള വാഹനങ്ങള്‍ കീക്കൊഴൂരില്‍ നിന്നും പേരൂര്‍ച്ചാല്‍ പാലം വഴി തിരിച്ചു വിട്ടു. ഇതോടെ കീക്കൊഴൂര്‍ മുതല്‍ വാഴക്കുന്നം വരെയുള്ള ജനങ്ങള്‍ ദുരിതത്തിലായി. പഴയ പാലത്തിന് ബലക്ഷയം നേരിട്ടതിനാല്‍ പാലം അടച്ചിരിക്കുകയാണ്. അതുവഴി ചെറുവാഹനങ്ങള്‍ക്ക് മാത്രമെ നിലവില്‍ സഞ്ചരിക്കാനാവൂ.
സര്‍വ്വീസ് ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് കടന്നു പോകാനാണ് താൽക്കാലിക പാലം നിര്‍മ്മിച്ചത്. ഇത് പൂര്‍ത്തിയാകാനും ഒരു പാട് ദിവസങ്ങള്‍ എടുത്തിരുന്നു. ഇപ്പോള്‍ പെരുംതോട് നിറഞ്ഞ് പാലത്തിന് മുകളിലൂടെയാണ് വെള്ളം ഒഴുകുന്നത്. ഇത് ശക്തിയാകുന്നതോടെ സമീപ റോഡിനും ബലക്ഷയം ഉണ്ടാവാന്‍ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.