റാന്നി: നാറാണംമൂഴി പഞ്ചായത്ത് മേഖലയിലെ കുറുമ്പന്‍മൂഴി പ്രദേശത്ത് പുലിഇറങ്ങി. പുലിയെ കണ്ടവര്‍ വിവരം വനപാലകരെ അറിയിച്ചു. നിയുക്ത എം.എല്‍.എ അഡ്വ. പ്രമോദ് നാരായണ്‍, വെച്ചൂച്ചിറ പൊലീസ്, റാന്നി വനപാലകര്‍ എന്നിവര്‍ സ്ഥലെത്തത്തി. ജനപ്രതിനിധികളുമായി പ്രമോദ് നാരായണൻ ചര്‍ച്ച നടത്തി. പ്രദേശത്ത് പുലിക്കൂട് ഒരുക്കാന്‍ വനപാലകര്‍ക്ക് എം.എൽ.എ നിര്‍ദേശം നല്കി. വിവരമറിഞ്ഞതോടെ നാടാകെ ഭീതിയിലായി.
കഴിഞ്ഞ മാസവും ഈ മേഖലയില്‍ പുലിയെ കണ്ടവര്‍ ഉണ്ട്. പുലിയെ പിടികൂടുവാന്‍ കൂട് വെക്കുന്നതിനൊപ്പം വനപാലകര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യണം എന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു. പുലിയെ കണ്ട ആളുകളുമായി വനപാലകര്‍ ബന്ധപ്പെട്ടു.
നാറാണംമൂഴിയിലെ അത്തിക്കയത്തിന് സമീപവും ഒരാഴ്ച മുമ്പ് പുലിയെന്നു സംശയിക്കുന്ന ജീവിയെ കണ്ടതായി നാട്ടുകാരിൽ ചിലർ സംശയമുന്നയിച്ചിരുന്നു.
പുലർച്ച ബൈക്കിൽ പോയവർ നാറാണംമൂഴി ഓർത്തഡോക്സ് പള്ളിക്ക് സമീപം പമ്പയാറിെൻറ തീരത്തേക്ക് പോകുന്നതായാണ് ഇതിനെ കണ്ടത്. പിന്നീട് പുലർച്ച നടക്കാനിറങ്ങിയവരെ വിവരം അറിയിക്കുകയായിരുന്നു. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തുടർനടപടികളുണ്ടായില്ല.
പുലിയിറങ്ങിയ പ്രദേശത്ത് കൂട് െവക്കണം–പ്രമോദ് നാരായണൻ
റാന്നി: പുലിയിറങ്ങിയ പ്രദേശത്ത് പുലിയെ പിടിക്കാൻ അടിയന്തരമായി കൂട് െവക്കാൻ നടപടി സ്വീകരിക്കണമെന്ന് നിയുക്ത എം.എൽ.എ അഡ്വ. പ്രമോദ് നാരായണൻ വനംവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം പുലിയെ കണ്ട കുരുമ്പൻ മൂഴി പനങ്കുടന്ത മേഖല പ്രമോദ് സന്ദർശിച്ചു. മൂന്ന് വശവും വനത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇവിടെ കഴിഞ്ഞദിവസം രാത്രിയാണ് പറങ്കാമുട്ടിൽ യശോധരനും മകൻ മധുവും പുലിയെ കണ്ടത്. രാത്രി തങ്ങൾ കാണുമ്പോൾ പുലി പട്ടിയെ കടിച്ചുകൊണ്ടുപോവുകയായിരുന്നു എന്ന് അവർ പറഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കാമറ സ്ഥാപിക്കുകയും പട്രോളിങ് ശക്തമാക്കുകയും ചെയ്തിരുന്നു. പഞ്ചായത്ത് അംഗം മിനി ഡൊമനിക്, റേഞ്ച് ഓഫിസർ കെ.എസ്. മനോജ്, സർക്കിൾ ഇൻസ്പെക്ടർ ശ്രീകുമാരൻ നായർ, ഊരുമൂപ്പൻ പൊടിയൻ കുഞ്ഞൂഞ്ഞ്, ജോജി ജോർജ്, അമൽ എബ്രഹാം ,ഗോപി പുന്നൂര്, മോനച്ചൻ കൈപ്ലാവിൽ എന്നിവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.