നിയന്ത്രണം വിട്ടു മറിഞ്ഞ ടിപ്പർ ലോറി

റാന്നിയിൽ കല്ല്​ കയറ്റിയ ടിപ്പർ മറിഞ്ഞ്​ ക്ലീനർ മരിച്ചു

റാന്നി(പത്തനംതിട്ട): പാറമടയിൽ നിന്ന് കല്ല്​ കയറ്റി പോവുകയായിരുന്ന ടിപ്പർ ലോറി മറിഞ്ഞ്​ ക്ലീനർ മരിച്ചു. അമ്പലപ്പുഴ കരൂർ മായാസദനത്തിൽ മഹേഷ് (33)ആണ് മരിച്ചത്. അപകടത്തിൽ ഡ്രൈവർ കരൂർ പുത്തൻചിറയിൽ ഉണ്ണി (28)യെ പരിക്കുകളോടെ റാന്നി താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്തിക്കയം -ചെമ്പനോലി-വെച്ചൂച്ചിറ റോഡിൽ കോട്ടായിപ്പടി വളവിൽ വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു അപകടം.

ചെമ്പൻമുടി പാറമടയിൽ നിന്ന്​ കരിങ്കല്ല് ലോഡുമായെത്തിയ ടിപ്പർ കോട്ടായിപ്പടി വളവിൽ വെച്ച്​ നിയന്ത്രണംവിട്ട്​ താഴേക്ക് മറിയുകയായിരുന്നു. ശബ്​ദം കേട്ട്​ ഓടിയെത്തിയ നാട്ടുകാർ ഇരുവരേയും താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ക്ലീനർ മരിച്ചു.

സ്ഥിരം അപകടമേഖലയായ ഇവിടെ പാറമടകളിൽ നിന്നും ക്രഷറുകളിൽ നിന്നും എത്തുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ടു മറിയാറുണ്ട്​. റോഡിൻെറ കുത്തനെയുള്ള ഇറക്കവും വളവും കാരണം ഭാരം കയറ്റി വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം നഷ്ടമാകുന്നതാണ് പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നത്​. 

Tags:    
News Summary - tipper accident; cleaner died in ranni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.