റാന്നി: ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ടിപ്പര്‍ ലോറി നടുറോഡില്‍ തലകീഴായ് മറിഞ്ഞു. രണ്ടു വീടുകളുടെ മധ്യത്തിലായി മറിഞ്ഞതു മൂലം ഒഴിവായത് വന്‍ ദുരന്തമാണ്. ബൈക്കിൽ യാത്ര ചെയ്ത തമിഴ്നാടു സ്വദേശിക്കും ലോറി ഡ്രൈവര്‍ക്കും നിസാര പരിക്കേറ്റു.
മുക്കട-ഇടമണ്‍-അത്തിക്കയം എം.എല്‍.എ റോഡില്‍ ഇടമുറി തോമ്പിക്കണ്ടം അംഗൻവാടിക്കു സമീപം മങ്ങാട്ടുപടിയില്‍ ബുധനാഴ്ച രാവിലെ 7.45ഒാടെയാണ് അപകടം. ചെമ്പനോലിയിലെ സ്വകാര്യ ക്രഷര്‍ യൂണിറ്റില്‍ നിന്നും പാറ ഉത്പന്നങ്ങളുമായി എത്തിയ ലോറിയാണ് മറിഞ്ഞത്. വൈദ്യുതി തൂണിലും റോഡിന്‍റെ കെട്ടിലും ഇടിച്ച ലോറി രണ്ടു വീടുകളുടെ മധ്യത്തിലേക്കാണ് മറിഞ്ഞത്.
റോഡ് ഉന്നത നിലവാരത്തില്‍ പുനരുദ്ധരിച്ചതോടെ നിരവധി അപകടങ്ങളാണ് ഇവിടെ അടിക്കടി ഉണ്ടാകുന്നത്. ടിപ്പര്‍ ലോറികളുടെ അമിത വേഗത നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.