യുവതിയെ പീഡിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തു; പൊലീസുകാരനെതിരെ കേസ്

റാന്നി (പത്തനംതിട്ട): യുവതിയെ പീഡിപ്പിച്ചതിന് പൊലീസുകാരനെതിരെ കേസെടുത്തു. റാന്നി പുല്ലൂപ്രം സ്വദേശിനിയായ യുവതിയെ പത്തനംതിട്ട സ്​റ്റേഷനിലെ സി.പി.ഒ അരുൺദേവ് പീഡിപ്പിച്ചെന്ന പരാതിയിൽ റാന്നി പൊലീസാണ്​ കേസെടുത്തത്​.

കഴിഞ്ഞ ലോക്ഡൗണിനിടെയാണ് സംഭവം. വിവാഹ വാഗ്ദാനം നൽകി പണവും സ്വർണവും തട്ടിയെടുത്തെന്നും പരാതിയിലുണ്ട്. ഫേസ്​ബുക്ക് വഴിയാണ് യുവതിയെ പരിചയപ്പെട്ടത്. പൊലീസുകാരനെ ഒരുമാസം മുമ്പ് പൂങ്കാവിൽനിന്നും കാണാതായിരുന്നു. പിന്നീട് കോന്നിയിൽനിന്ന്​ കണ്ടെത്തി. ഇയാൾ മെഡിക്കൽ ലീവ് എടുത്ത് ഒളിവിലാണ്. 

Tags:    
News Summary - Young woman raped and robbed of money and gold; Case against policeman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.