പത്തനംതിട്ട: പതിനേഴുകാരിയെ സ്നേഹം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിനെ തിരുവല്ല പൊലീസ് പിടികൂടി. ഇരവിപേരൂർ വള്ളംകുളം പുത്തൻ പറമ്പിൽ വീട്ടിൽ നിന്ന് കവിയൂർ കോട്ടൂർ ഓർത്തഡോക്സ് പള്ളിക്ക് സമീപം വാടകക്ക് താമസിക്കുന്ന പുത്തൻ പറമ്പിൽ അനീഷ് കുര്യൻ (36) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പീഡനം നടന്നത്. കുട്ടി പഠിക്കാൻ പോയപ്പോൾ മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്ന് സ്കൂട്ടറിൽ കയറ്റിക്കൊണ്ട് പോയി ഇയാളുടെ അമ്മയുടെ വെങ്കോട്ടയിലെ വീട്ടിലെത്തിച്ച് ബലാത്സഗം ചെയ്യുകയായിരുന്നു. കുട്ടിയുടെ ആധാർ കാർഡ്, പാസ്പോർട്ട്, ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ് തുടങ്ങിയ രേഖകൾ കൈക്കലാക്കുകയും ചെയ്തു. ഞാലിക്കണ്ടത്ത് നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. പ്രതി കൈവശപ്പെടുത്തിയ രേഖകൾ റാന്നി അങ്ങാടി പേട്ടയിലെ സ്വകാര്യ വ്യക്തിയുടെ കടമുറിക്കുള്ളിൽ നിന്ന് അന്വേഷണസംഘം കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.