പത്തനംതിട്ട: ശക്തമായ മഴയെ തുടര്‍ന്ന് കക്കാട് ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ റെഡ് അലർട്ട് തുടരുന്നു. ഏതുസമയത്തും ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടിവരുമെന്നും അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിടുമെന്നും കലക്ടര്‍ എസ് പ്രേംകൃഷ്ണൻ അറിയിച്ചു.
ഡാമില്‍നിന്ന് ജലം തുറന്നു വിടുന്നതു മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. നദിയിൽ ജലനിരപ്പ് ഉയർന്നേക്കാം എന്നതിനാലും കക്കാട്ടാറിന്റെയും പ്രത്യേകിച്ച് മൂഴിയാർ ഡാം മുതൽ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരു കരകളില്‍ താമസിക്കുന്നവർ ജാഗ്രത പുലർത്തണം. നദികളിൽ ഇറങ്ങുന്നതും ഒഴിവാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.