പന്തളം: നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റതിന് കടയുടമ അറസ്റ്റിൽ. പന്തളം മണികണ്ഠൻ ആൽത്തറയ്ക്ക് സമീപം കട നടത്തുന്ന നൂറനാട് എരുമക്കുഴി പണയിൽ രശ്മി ഭവനിൽ തങ്കന്റെ ഭാര്യ സുശീലയാണ് (50) പന്തളം പൊലീസിന്റെ പിടിയിലായത്.കടയിൽ വിൽപനക്ക് െവച്ചിരുന്ന ഹാൻസ് ഉൾപ്പെടെ 105 പാക്കറ്റ് പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. ഇവിടെ സ്ഥിരമായി ഇവ വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
തമിഴ്നാട്ടിൽനിന്നും എത്തുന്ന ഇത്തരം ഉൽപന്നങ്ങൾ പാക്കറ്റ് ഒന്നിന് അഞ്ച് രൂപ നിരക്കിൽ വാങ്ങിയശേഷം ചെറുകിട കച്ചവടക്കാർ 50 മുതൽ തോന്നുന്ന നിരക്കിലാണ് വിൽക്കുന്നത്. അതേസമയം, പാക്കറ്റിന് 70 രൂപ എന്ന നിരക്കിലാണ് വിൽക്കുന്നതെന്ന് പൊലീസ് പറഞ്ഞു.പന്തളം പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സംഘത്തിൽ എസ്.ഐമാരായ വിനു വിജയൻ, വിനോദ്, എ.എസ്.ഐ മഞ്ജുമോൾ, സി.പി.ഒ അൻവർഷാ എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.