ശബരിമല: ശബരിമലയില്‍ പ്ലാസ്റ്റിക് അടക്കം ക്വിന്റല്‍ കണക്കിന് ജൈവവും അജൈവവുമായ മാലിന്യങ്ങളാണ് ഓരോ ദിവസവും ഉണ്ടാകുന്നത്.
ഇത്തരം മാലിന്യങ്ങള്‍ കൃത്യമായി സംസ്കരിക്കാനാണ് ഇന്‍സിനറേറ്ററുകള്‍ സ്ഥാപിച്ചത്. തീർഥാടനം ആരംഭിച്ച് ഇതുവരെ ഒമ്പത് ലക്ഷം കിലോയില്‍ അധികം മാലിന്യമാണ് ഇന്‍സിനറേറ്ററുകളില്‍ സംസ്കരിച്ചത്.
മാലിന്യ സംസ്കരണത്തിന് പാണ്ടിത്താവളം, പമ്പ, നിലക്കല്‍ എന്നിവിടങ്ങളിൽ ഏഴ് ഇന്‍സിനറേറ്ററുകളാണ് സ്ഥാപിച്ചത്. പ്രധാനമായും പ്ലാസ്റ്റിക് വസ്തുക്കള്‍ (20 മൈക്രോണ്‍ വരെ), വസ്ത്രങ്ങള്‍, കാര്‍ഡ്ബോര്‍ഡ്, കേടായ ‘അരവണ’ ടിന്നുകള്‍ എന്നിവയാണ് സംസ്കരിക്കുന്നത്. പാണ്ടിത്താവളത്ത് മൂന്ന് ഇന്‍സിനറേറ്ററുകള്‍ ഉണ്ട്.
മണിക്കൂറില്‍ 700 കിലോ മാലിന്യം സംസ്കരിക്കാന്‍ സാധിക്കും. ഒരു ദിവസം പരമാവധി 20 മണിക്കൂര്‍വരെ ഇന്‍സിനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. അതിലൂടെ 14,000 കിലോ മാലിന്യം വരെ സംസ്കരിക്കാന്‍ സാധിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
പമ്പയിലെ രണ്ട് ഇന്‍സിനറേറ്ററുകളിൽ മണിക്കൂറില്‍ 400 കിലോ മാലിന്യം വരെ സംസ്കരിക്കാനാകും. ഇത്തരത്തില്‍ പമ്പയില്‍ പ്രതിദിനം 7,200 കിലോ വരെ മാലിന്യം സംസ്കരിക്കുന്നുണ്ട്. നിലയ്ക്കലിലെ ഇന്‍സിനറേറ്ററില്‍ മണിക്കൂറില്‍ 400 കിലോ മാലിന്യം സംസ്കരിക്കാന്‍ ശേഷിയുണ്ട്.
രണ്ട് യന്ത്രങ്ങളാണ് ഇവിടെയുള്ളത്. എന്നാല്‍, രാത്രി കാട്ടാനശല്യം ഉള്ളതിനാല്‍ 14 മണിക്കൂര്‍ മാത്രമാണ് നിലയ്ക്കലില്‍ ഇന്‍സിനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
പ്രതിദിനം 5,600 കിലോ മാലിന്യമാണ് ഇവര്‍ സംസ്കരിക്കുന്നത്. മൊത്തത്തില്‍, ഏഴ് ഇന്‍സിനറേറ്ററുകള്‍ വഴി പ്രതിദിനം 26,800 കിലോഗ്രാം മാലിന്യം സംസ്കരിക്കാന്‍ സാധിക്കുന്നുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.