റാന്നി: റാന്നി പഞ്ചായത്ത് ഓഫിസിൽ പാമ്പിനെ കണ്ടെത്തിയത് ജീവനക്കാരിൽ പരിഭ്രാന്തി പരത്തി. ബുധനാഴ്ച രാവിലെ പത്തോടെയാണ് ഓഫിസിനോട് ചേർന്ന് ബാത്റൂമിലേക്ക് പോകുന്ന വഴിയിൽ നീളമുള്ള കറുത്ത പാമ്പിനെ കണ്ടത്. ഉടൻ പഞ്ചായത്ത് സെക്രട്ടറി ജി. സുധാകുമാരി വനംവകുപ്പിെൻറ റാപിഡ് ആക്ഷൻ ഫോഴ്സിനെ അറിയിച്ചു. അവർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഈസമയം ജീവനക്കാർ ജാറിൽനിന്ന് പാമ്പ് വന്ന ഭാഗത്തേയ്ക്ക് മണ്ണെണ്ണ ഒഴിച്ചു. സമീപത്തെ കുറ്റിക്കാട്ടിലോ ചപ്പുചവറ് കൂനയിലോ പാമ്പ് ഒളിച്ചെന്നാണ് കരുതുന്നത്. അരമണിക്കൂറോളം തിരച്ചിൽ നടത്തി. കുറച്ചുദിവസമായി ഈ പാമ്പ് സമീപത്ത് കറങ്ങുന്നുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു.
ബുധനാഴ്ച രാവിലെ ഗ്രില്ലുകൊണ്ട് അടച്ച കടയുടെ ഫ്രിഡ്ജിന് മുകളിൽ ഇതിനെ കണ്ടത്രേ. ഡെപ്യൂട്ടി റേഞ്ചർ പ്രദീപ് കുമാർ, കെ.ആർ. ദിലീപ്, അരുൺരാജ്, യേശുദാസൻ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.